Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോളിങ് സ്റ്റേഷനിലെ വോട്ടിങ് മെഷീനുകൾ തകരാറിലായതോടെ വോട്ടെണ്ണാനായില്ല; മലപ്പുറം തിരൂരങ്ങാടി തൃക്കുളം ബൂത്തിൽ വെള്ളിയാഴ്ച റീ പോളിങ്

പോളിങ് സ്റ്റേഷനിലെ വോട്ടിങ് മെഷീനുകൾ തകരാറിലായതോടെ വോട്ടെണ്ണാനായില്ല; മലപ്പുറം തിരൂരങ്ങാടി തൃക്കുളം ബൂത്തിൽ വെള്ളിയാഴ്ച റീ പോളിങ്

ജംഷാദ് മലപ്പുറം


മലപ്പുറം: മലപ്പുറം തിരൂരങ്ങിയിലെ മുനിസിപ്പാലിറ്റിയിലെ 34 കിസാൻ കേന്ദ്രം വാർഡിലെ 01, ജി.എച്ച്. സ്‌കൂൾ തൃക്കുളം പോളിങ് സ്റ്റേഷനിലെ വോട്ടിങ് മെഷീനുകൾ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറായതിനാൽ വോട്ടെണ്ണൽ പൂർത്തിയാക്കുവാൻ കഴിയാതെ തടസ്സപ്പെട്ടിട്ടുള്ളതായി ബന്ധപ്പെട്ട വരണാധികാരികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ, പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ 2020 ഡിസംബർ 14 നു നടന്ന വോട്ടെടുപ്പ്, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 128 (2) (എ) വകുപ്പ് പ്രകാരം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും പ്രസ്തുത പോളിങ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബർ 18 ന് രാവിലെ 7.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്തേണ്ടതാണെന്നും പ്രസ്തുത വാർഡുകളിലെ വോട്ടെണ്ണൽ 2020 ഡിസംബർ 18 -ാം തീയതി വൈകുന്നേരം 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളിൽ വച്ച് നടത്തേണ്ടതാണെന്നും കമ്മീഷൻ വിജ്ഞാപനം ചെയ്തു.

അതേ സമയം 9 പോസ്റ്റൽ വോട്ടുകൾ കാണാനില്ലെന്ന് പരാതി. പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് മുന്നിൽ എൽ ഡി എഫ് പ്രതിഷേധം. പരപ്പനങ്ങാടി അഞ്ചാം ഡിവിഷനിലെ പോസ്റ്റൽ വോട്ടുകളാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നഗരസഭാ ഓഫീസിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ എൽപ്പിച്ചതായിരുന്നു ഒമ്പത് പോസ്റ്റൽ വോട്ടുകൾ. വോട്ടെണ്ണൽ നടന്ന സമയത്ത് ഇത് ശ്രദ്ധയിൽ പെട്ട എൽ ഡി എഫ് പ്രവർത്തകൾ വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. എട്ട് വോട്ടുകൾക്കാണ് ഇവിടെ യു ഡി എഫ് വിജയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പ്രവർത്തകർ നഗരസഭാ കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധിച്ചു. റീ പോളിങ് നടത്തണമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP