Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ്ടുക്കാരിയുമായി ചാറ്റിങ് വഴി അടുത്തു പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു; പിണറായി സ്വദേശി അറസ്റ്റിൽ

പ്ലസ്ടുക്കാരിയുമായി ചാറ്റിങ് വഴി അടുത്തു പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു; പിണറായി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പിണറായി സ്വദേശിയായ യുവാവാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റിങ് വഴി വളച്ചെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവിനെ തലശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പിണറായി സ്വദേശിയായ 23 വയസുകാരനെയാണ് പിണറായി എസ്‌ഐ കെവി ഉമേശൻ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തുകയായിരുന്നു.

ആറുമാസം മുൻപ് മൊബൈൽ ചാറ്റിങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ചു വശീകരിക്കുകയും കൂട്ടുകാരന്റെ വീട്ടിൽ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയുമായിരുന്നു. പെൺകുട്ടി വിവരമറിയിച്ചതനുസരിച്ചാണ് രക്ഷിതാക്കൾ പൊലീസിൽ അറിയിച്ചത്. ഇതേ തുടർന്ന് ശനിയാഴ്‌ച്ച പുലർച്ചെ പൊലിസ് യുവാവിനെ വീടുകയറി പിടികൂടുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP