Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു; മെയ് പതിനെട്ട് മുതൽ വിൽപന തുടങ്ങും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു. മെയ് പതിനെട്ട് മുതലാണ് ടിക്കറ്റുകളുടെ വില്പന നടത്തുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂൺ 1നാകും ആദ്യ നറുക്കെടുപ്പ് നടക്കുക. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകുമെന്നും മന്ത്രി പറഞ്ഞു.

ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് 19നെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില്പന നിർത്തിവച്ചിരുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു ലോട്ടറി മേഖല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP