Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബം; നിർമ്മൽ ഭാഗ്യക്കുറിയിലൂടെ അടിച്ച ഒരു ലക്ഷം രൂപ പ്രളയബാധിതർക്കായി നൽകിയത് അഞ്ചൽ സ്വദേശി ഹംസ; കുടുംബത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും

ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുടുംബം; നിർമ്മൽ ഭാഗ്യക്കുറിയിലൂടെ അടിച്ച ഒരു ലക്ഷം രൂപ പ്രളയബാധിതർക്കായി നൽകിയത് അഞ്ചൽ സ്വദേശി ഹംസ; കുടുംബത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊല്ലം അഞ്ചലിൽ നിന്നുള്ള കുടുംബം.ലോട്ടറി ഏജന്റും വിൽപനക്കാരനുമായ ഹംസയും കുടുംബവുമാണ് നിർമൽ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പിൽ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നൽകാനാണ് ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവർക്കൊപ്പം എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുക കൈമാറിയതിന് പിന്നാലെ ഹംസയേയും കുടുംബത്തേയും പിണറായി അഭിനന്ദിക്കുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് തുക കൈമാറാനുള്ള നടപടികൾ അദ്ദേഹം പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP