Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡി ജി പിയായി ലോക്‌നാഥ് ബെഹ്ര വീണ്ടും ചുമതലയേറ്റു; പൊലീസ് മേധാവി സ്ഥാനത്തേക്ക് ബെഹ്രയുടെ രണ്ടാം വരവ്; സന്തോഷത്തോടെ 'ബാറ്റൺ' കൈമാറി സെൻകുമാർ

ഡി ജി പിയായി ലോക്‌നാഥ് ബെഹ്ര വീണ്ടും ചുമതലയേറ്റു; പൊലീസ് മേധാവി സ്ഥാനത്തേക്ക് ബെഹ്രയുടെ രണ്ടാം വരവ്; സന്തോഷത്തോടെ 'ബാറ്റൺ' കൈമാറി സെൻകുമാർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ വീണ്ടും ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാൻ തീരുമാനമെടുത്തത്. വിജിലൻസ് ഡായറക്ടറുടെ ചുമതലയും ബെഹ്റയ്ക്കു തന്നെയായിരിക്കും. സർവ്വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണ് ബെഹ്റ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നത്.

വൈകിട്ട് നാലരയോടെ പൊലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. തുടർന്ന് ഓഫീസിൽ എത്തി രേഖകളിൽ ഒപ്പുവച്ച് അധികാരമേറ്റു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ടി.പി സെൻകുമാറിനെ മാറ്റി പകരം ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തു സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാൻ സുപ്രീംംകോടതി ഉത്തരവിട്ടു.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മെയ്‌ ആറിനു സെൻകുമാർ പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ആ ചുമതലയും ബെഹ്റ വഹിച്ചുവരികയായിരുന്നു.

ഉന്നത പൊലീസുദ്യോഗസ്ഥരായ രാജേഷ് ദിവാൻ, എ ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, ബി.സന്ധ്യ, ആർ.ശ്രീലേഖ, മനോജ് എബ്രഹാം തുടങ്ങിയവർ ഈ സമയം ഡിജിപി ഓഫീസിൽ സന്നിഹിതരായിരുന്നു.വിവിധ മേഖല മേധാവികൾ, വിവിധ സേനാവിഭാഗം തലവന്മാർ കേരള കേഡറിലെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം സെൻകുമാറിന്റെ പടിയിറക്കത്തിനും ബെഹ്റയുടെ സ്ഥാനാരോഹണത്തിനും സാക്ഷിയാവാനായി പൊലീസ് ആസ്ഥാനത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP