Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നത് അനിവാര്യ സാഹചര്യങ്ങളിൽ മത്രമാകണം; സിഐയുടെ അനുമതിയോടെ മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാൻ പാടുള്ളൂ; ചെറിയ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ രസീത് നൽകി ഉടമസ്ഥർക്ക് വിട്ടുനൽകണം; ജില്ലാ പൊലീസ് മേധാവിമാർക്ക് ബെഹ്‌റയുടെ നിർദ്ദേശം

വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നത് അനിവാര്യ സാഹചര്യങ്ങളിൽ മത്രമാകണം; സിഐയുടെ അനുമതിയോടെ മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാൻ പാടുള്ളൂ; ചെറിയ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ രസീത് നൽകി ഉടമസ്ഥർക്ക് വിട്ടുനൽകണം; ജില്ലാ പൊലീസ് മേധാവിമാർക്ക് ബെഹ്‌റയുടെ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കൂട്ടിയിടരുതെന്ന് പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. പെറ്റിക്കേസുകളിലും വാഹനാപകടക്കേസുകളിലും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളും പെട്ടെന്നു വിട്ടുനൽകണമെന്നു ഡി.ജി.പി. നിർദ്ദേശിച്ചു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എത്രയും വേഗം സ്റ്റേഷൻ പരിസരത്തുനിന്ന് നീക്കണമെന്നും ബഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

സിഐയുടെ അനുമതിയോടെ മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാൻ പാടുള്ളൂ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് നൽകണം. നിലവിൽ പിടിച്ചെടുത്ത വാഹനങ്ങൾ നിയമപ്രകാരം വിട്ടുനൽകാൻ നടപടിയെടുക്കണം. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ നീക്കംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അർഹമായ പാരിതോഷികം നൽകാനും പദ്ധതിയുണ്ട്. ചെറിയ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ രസീത് നൽകി ഉടമസ്ഥർക്ക് വിട്ടുനൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു

പൊലീസ് ഉദ്യോഗസ്ഥർ പെറ്റിക്കേസുകളിൽ വാഹനം പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിക്കുന്നെന്നും വാഹന ഉടമകൾക്കു പ്രയാസമുണ്ടാക്കുന്നെന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണു സർക്കുലർ.നിലവിൽ പിടിച്ചെടുത്ത വാഹനങ്ങൾ നിയമപ്രകാരം വിട്ടുനൽകാൻ നടപടിയെടുക്കണം. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ നീക്കംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അർഹമായ പാരിതോഷികം നൽകുമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു

മോട്ടോർ വാഹനനിയമത്തിലെ 3, 4 വകുപ്പുകളിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കേണ്ടിവന്നാൽ ആ വാഹനം ഓടിക്കുന്നതിനു നിയമാനുസരണം െലെസൻസുള്ള വാഹനത്തിന്റെ ഉടമസ്ഥനോ അദ്ദേഹം ചുമതലപ്പെടുത്തിയ െലെസൻസുള്ള ഒരാൾക്കോ പെറ്റിക്കേസ് നടപടി പൂർത്തിയാക്കി വാഹനം വിട്ടുനൽകാവുന്നതാണ്.

കേരള മോട്ടോർ ടാക്സേഷൻ ആക്ടിലെ 11-ാം വകുപ്പ് പ്രകാരം നികുതി അടയ്ക്കാത്തതിനു വാഹനങ്ങൾ പിടിച്ചെടുത്താൽ നികുതി അടച്ച രസീത് ഹാജരാക്കുന്ന മുറയ്ക്കു പെറ്റിക്കേസ് ചുമത്തി വാഹനം വിട്ടുനൽകണം. മോട്ടോർ വാഹന നിയമത്തിലെ 184, 185 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരവും സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്ത് വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ സാധാരണഗതിയിൽ എ.എം വിഐയുടെയോ മറ്റോ പരിശോധന ആവശ്യമില്ലാത്തതിനാൽ മഹസർ നടപടികൾക്കുശേഷം ഉടൻ രേഖകൾ പരിശോധിച്ച് വാഹനം വിട്ടുകൊടുക്കണം. എന്നാൽ, വാഹനം ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആണെങ്കിൽ ഉത്തരവാദപ്പെട്ട മറ്റൊരാളെ വാഹനം ഏൽപ്പിച്ച് അയയ്ക്കണം.

ഇന്ത്യൻ ശിക്ഷാനിയമം 283-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തതിനു പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമ രേഖകൾ ഹാജരാക്കുന്ന മുറയ്ക്കു നടപടികൾ പൂർത്തിയാക്കി വിട്ടയയ്ക്കണം. എന്നാൽ മനഃപൂർവ്വം മാർഗതടസം സൃഷ്ടിച്ചതാണെന്ന് ബോധ്യമായാൽ ആവശ്യമെങ്കിൽ വാഹനം കോടതിയിൽ ഹാജരാക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP