Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടടുത്ത് രണ്ട് ഫൈവ് സ്റ്റാർ ആശുപത്രികളും മെഡിക്കൽ കോളേജും; പെൺവാണിഭം വ്യവസായമാക്കി മാറ്റി കോട്ടയത്തെ ലോഡ്ജ് ഉടമ; മുന്നറിയിപ്പ് നൽകി മടുത്ത പൊലീസ് പത്ത് ഇടപാടുകാരോടൊപ്പം പിടികൂടിയത് ഉടമയേയും

തൊട്ടടുത്ത് രണ്ട് ഫൈവ് സ്റ്റാർ ആശുപത്രികളും മെഡിക്കൽ കോളേജും; പെൺവാണിഭം വ്യവസായമാക്കി മാറ്റി കോട്ടയത്തെ ലോഡ്ജ് ഉടമ; മുന്നറിയിപ്പ് നൽകി മടുത്ത പൊലീസ് പത്ത് ഇടപാടുകാരോടൊപ്പം പിടികൂടിയത് ഉടമയേയും

കോട്ടയം: അനാശാസ്യത്തിന് സൗകര്യം ചെയ്തു കൊടുത്ത ലോഡ്ജ് ഉടമ അറസ്റ്റിൽ. തെള്ളകം കാരിത്താസ് ജംഗ്ഷനിലെ നവചൈതന്യ ടൂറിസ്റ്റ് ഹോം ഉടമ തോമസ് കണവാനാണ് അറസ്റ്റിലായത്. ഇന്നലെ ടൂറിസ്റ്റ് ഹോമിൽ നടന്ന റെയ്ഡിൽ അനാശാസ്യത്തിന് എത്തിയ പത്ത് പേരോടൊപ്പം തോമസ് അറസ്റ്റിലാവുകയായിരുന്നു.

മൂന്ന് സ്ത്രീകൾ അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. നേരത്തെ നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് അനാശാസ്യം തുടരാൻ ഇയാൾ അനുമതി നൽകുകയായിരുന്നു. സമീപത്ത് സ്വകാര്യ ആശുപത്രികൾ ഉള്ളതിനാൽ ഈ പ്രദേശത്തെ ലോഡ്ജുകളിൽ നിരവധി താമസക്കാരുണ്ട്. ഈ തിരക്ക് മുതലെടുത്ത് സംഘം അനാശാസ്യത്തിന് കളമൊരുക്കുകയായിരുന്നു. ആശുപത്രികളിലെ രോഗികളുടെ കൂട്ടിരുപ്പുകാർ എന്ന വ്യാജേനയാണ് ഇടപാടുകാർ ഇവിടെ എത്തുക. ഇത് തന്നെയായിരുന്നു കള്ളക്കച്ചവടത്തിന് ലോഡ്ജ് ഉടമയുടെ കരുത്തും.

കാരിത്താസ് ആശുപത്രിയും മാതാ ആശുപത്രിക്കും സമീപമായിരുന്ന ലോഡ്ജ്. ഒന്നര കിലോമീറ്റർ പോയാൽ മെഡിക്കൽ കോളേജുമുണ്ട്. അതുകൊണ്ട് തന്നെ വാണിഭക്കാർക്ക് സുരക്ഷിതമായി ഇവിടെ പ്രവർത്തിക്കാനായി. പ്രത്യേക പൊലീസ് സംഘമാണ് കള്ളക്കളി കണ്ടെത്തിയത്. ഇതോടെ പലവട്ടം ലോഡ്ജ് ഉടമയ്ക്ക് പൊലീസിന്റെ മുന്നറിയിപ്പ് എത്തി. എന്നാൽ ഒന്നുമില്ലെന്ന് പറഞ്ഞ് അനാശാസ്യത്തിന് അവസരമൊരുക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിത റെയ്ഡ്. ഇതിൽ ഉടമയും കുടുങ്ങുകയായിരുന്നു.

ആശുപത്രികളും ആരാധാനാലയങ്ങളും കേന്ദ്രീകരിച്ച് വാണിഭ സംഘങ്ങൾ സജീവമാകുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വരും ദിനങ്ങളിലും പൊലീസ് റെയ്ഡുകൾ തുടരുമെന്നാണ് സൂചന. വാണിഭത്തെ കുറിച്ച് അറിയില്ലെന്നും ഇടപാടുകാർ ചതിച്ചെന്നും പറഞ്ഞ് ലോഡ്ജ് ഉടമകൾ രക്ഷപ്പെടുന്നതാണ് പതിവ്. ഇത് ഇല്ലാതാക്കാനാണ് ലോഡ്ജ് ഉടമയ്ക്ക് ആദ്യം മുന്നറിയിപ്പ് നൽകിയത്. ഇതോടെയാണ് അയാളും കുടുങ്ങിയത്. സമാനമായ രീതിയിൽ തന്നെയാകും പൊലീസിന്റെ തുടർ റെയ്ഡുകളും.

പെൺവാണിഭം വ്യവസായമാക്കി മാറ്റുന്ന നിരവധി ചെറുകിട ലോഡ്ജുകൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്. ഇവയെല്ലാം കേന്ദ്രീകരിച്ച് ഇതിന് സമാനമായി നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP