Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; വഖാർ യൂനുസും ഷാഹിദ് അഫ്രീദിയും പിടിയിൽ

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; വഖാർ യൂനുസും ഷാഹിദ് അഫ്രീദിയും പിടിയിൽ

സ്വന്തം ലേഖകൻ

കാളികാവ്: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് മലപ്പുറത്ത് വഖാർ യൂനുസും ഷാഹിദ് അഫ്രീദിയും പിടിയിൽ. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ പൊലീസ് പിടിച്ചോ എന്നോർത്ത് ആരും അമ്പരക്കേണ്ട. സംഭവം സത്യം തന്നെയാണ്. പക്ഷെ അറസ്്റ്റിലായ ഇരുവരും മലപ്പുറത്തെ ലോക്കൽ പയ്യൻസാണെന്ന് മാത്രം. കാളികാവ് പൊലീസും ആദ്യംകരുതിയത് പേര് മാറ്റിപ്പറഞ്ഞ് കബളിപ്പിക്കുകയാണെന്നാണ്. വിശദമായി ചോദിച്ചപ്പോഴാണ് ഇരുവരുിടേയും പേര് പാക് ക്രിക്കറ്റ് താരങ്ങളുടേത് തന്നെയാണെന്ന് ഉറപ്പിച്ചത്.

നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിന് വ്യാഴാഴ്ച കാളികാവിൽ പിടിയിലായ സഹോദരങ്ങളാണ് ഇരുവരും. പാക്കിസ്ഥാൻ ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ പേരുകളാണിവർക്ക്- വഖാർ യൂനുസ്, ഇജാസ് അഹമ്മദ്, ഷഹീദ് അഫ്രീദി,അമിർ സുഹൈൽ. കാളികാവ് കണാരംപടിയിൽ നിയമം ലംഘിച്ച് കൂട്ടംകൂടിനിന്ന പത്തംഗ സംഘത്തോടൊപ്പമാണ് ഇവരെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച് പേര്‌ചോദിച്ചപ്പോൾ പറയുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ. പേര് മാറ്റിപ്പറഞ്ഞ് കബളിപ്പിക്കുകയാണെന്നാണ് പൊലീസ് ധരിച്ചത്. തിരിച്ചുംമറിച്ചും ചോദിച്ചിട്ടും ഇവർ പേര് മാറ്റിപ്പറഞ്ഞില്ല.

കൂടുതൽ അന്വേഷണത്തിൽ അറിഞ്ഞു, പേരെല്ലാം കൃത്യമാണെന്ന്. ക്രിക്കറ്റ് പ്രേമിയായ പിതാവ് മക്കൾക്ക് നൽകിയത് പാക്കിസ്ഥാൻ താരങ്ങളുടെ പേരുകൾ. മര്യാദക്കാരനായ ആമിർ സുഹൈലിനെ പൊലീസ് വിട്ടയച്ചു. മൂന്ന് സഹോദരങ്ങളടക്കം 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി. ജ്യോതീന്ദ്രകുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP