Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക്ഡൗണിന് ശേഷം ലാഭകരമല്ലാത്ത യാത്രാ ട്രെയിനുകൾ ഓടിക്കില്ല; ചരക്ക് ട്രെയിനുകൾക്ക് പ്രാമുഖ്യം നൽകും

ലോക്ക്ഡൗണിന് ശേഷം ലാഭകരമല്ലാത്ത യാത്രാ ട്രെയിനുകൾ ഓടിക്കില്ല; ചരക്ക് ട്രെയിനുകൾക്ക് പ്രാമുഖ്യം നൽകും

സ്വന്തം ലേഖകൻ

പാലക്കാട്: ലോക്ക്ഡൗണിനു ശേഷം ലാഭകരമല്ലാത്ത യാത്രാ ട്രെയിനുകൾ ഓടിക്കില്ല. യാത്രാ ട്രെയിനുകൾ അത്യാവശ്യമായവ മാത്രം ഓടിക്കാനും അധികം കിട്ടുന്ന സമയം ചരക്കു ട്രെയിനുകൾക്കു നൽകാനുമാണ് റെയിൽവേ ഒരുങ്ങുന്നത്. യാത്രാട്രെയിനുകളെല്ലാം ഓട്ടം നിർത്തിയപ്പോൾ നടത്തിയ പഠനത്തിലാണ് ചരക്കുകടത്തിനു പ്രാമുഖ്യം നൽകാനുള്ള നിർദ്ദേശം. 

ജനങ്ങൾ ഹ്രസ്വയാത്രയ്ക്ക് ബസും ദീർഘയാത്രയ്ക്ക് വിമാനവുമാണ് ആശ്രയിക്കുന്നത്. വളരെ ഹ്രസ്വവും ഏറെ ദീർഘവുമായ ട്രെയിനുകൾ നിരുത്സാഹപ്പെടുത്തും.

ഒരു രാത്രിയോ പകലോ നീളുന്ന ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനുകൾക്കായിരിക്കും ഇനി മുൻഗണന. തിരക്കുള്ള സമയത്ത് കൂടിയ യാത്രാനിരക്കുള്ള സുവിധ സ്‌പെഷൽ ഓടിക്കും.യാത്രാട്രെയിനുകൾ കുറയുമ്പോൾ നഷ്ടം കുറയും. ഇതുവഴി ചരക്കുകടത്തിന്റെ നിരക്കു കുറയ്ക്കാം. ഗുഡ്‌സ് ട്രെയിനുകൾക്ക് സമയക്ലിപ്തത പാലിക്കാനുമാവും. ഭക്ഷണ പദാർഥങ്ങളും മരുന്നുകളും ഇനി ട്രെയിനിൽ തന്നെ രാജ്യം മുഴുവൻ എത്തിക്കാൻ കഴിയും. ഇതു സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കും.

റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചാൽ പാസഞ്ചർ ട്രെയിനുകളിൽ ചിലതു നിർത്തിയേക്കും. കായംകുളം എറണാകുളം, തൃശൂർ ഗുരുവായൂർ പാസഞ്ചറുകൾ പോലുള്ളവ വൻ നഷ്ടത്തിലാണ്. ചില ദീർഘദൂര പ്രതിവാര ട്രെയിനുകളും നഷ്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP