Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് ; കൃത്യമായി ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് ; കൃത്യമായി ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തയാറാക്കിവെച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും, ടാക്സ് പ്രാക്ടീഷണർമാർക്കും ഓഫിസുകൾ ബുധനാഴ്്ച രാവിലെ പത്ത് മുതൽ അഞ്ചു വരെ പ്രവർത്തിപ്പിക്കാം.

വിദേശത്ത്നിന്ന് ഇറക്കുമതി ചെയ്ത പ്രസ്സുകൾ ദീർഘകാലം പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ അച്ചടി പ്രസ്സുകൾക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ അഞ്ചു വരെ പ്രവർത്തിക്കാം. കൃത്യമായി ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP