Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടിത്തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി; കോഴിക്കോട് ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അമിതമായി യാത്രക്കാരെ കയറ്റിയ ബസ് പൊലീസ് പിടിച്ചെടുത്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ഓടിത്തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി; കോഴിക്കോട് ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അമിതമായി യാത്രക്കാരെ കയറ്റിയ ബസ് പൊലീസ് പിടിച്ചെടുത്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സർക്കാർ നിർദ്ദേശപ്രകാരം ഓടിത്തുടങ്ങിയ ബസുകളിൽ പലതും നിയന്ത്രണങ്ങൾ ലംഘിച്ച് സർവ്വീസ് നടത്തുന്നു. നിർദ്ദേശിക്കപ്പെട്ട യാത്രക്കാരിലും അധികം പേരെ കയറ്റിയാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്. ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അമിതമായി യാത്രക്കാരെ കയറ്റിയ ഒരു സ്വകാര്യ ബസ് പൊലീസ് കോഴിക്കോട്ട് പിടിച്ചെടുക്കുകയും ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റു ചെയ്യുകയും ചെയ്തു.

കോഴിക്കോട് നിന്ന് പെരുമണ്ണയിലേക്ക് വരികയായിരുന്ന കെ എൽ 11 എ സി, 4727 സ്വകാര്യ ബസാണ് തൊണ്ടയാട് ജംഗ്ഷനടുത്ത് കാവ് ബസ് സ്റ്റോപ്പിൽ വെച്ച് പൊലീസ് പിടികൂടിയത്. കൊവിഡ് നിയന്ത്രണ പ്രകാരം 18 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ 51 പേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത ബസിലെ അധികമുള്ള യാത്രക്കാരെ മറ്റ് ബസിൽ കയറ്റി വിട്ടു.

സംഭവത്തിൽ ബസ് ഡ്രൈവർ ഐക്കരപ്പടി സ്വദേശി അബ്ദുൽ സലാം (41), പുവാട്ടുപറമ്പ് ശ്രീലേഷ് (29) എന്നിവരെയാണ് മെഡി. കോളജ് എസ് ഐ ടി വി ധനജ്ഞയന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്. ബസ് ഇന്ന് കോടതിയിൽ ഹാജരാക്ക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP