Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ: കൊല്ലത്ത് ദേശീയ പാതകൾ പൂർണമായി അടച്ചു; നഗരാതിർത്തികളിൽ കർശന പൊലീസ് നിരീക്ഷണം

ലോക് ഡൗൺ: കൊല്ലത്ത് ദേശീയ പാതകൾ പൂർണമായി അടച്ചു; നഗരാതിർത്തികളിൽ കർശന പൊലീസ് നിരീക്ഷണം

വിനോദ്.വി.നായർ

കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നഗരാതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോർപ്പറേഷന്റെ വടക്കൻ അതിർത്തിയായ നീണ്ടകര പാലത്തിൽ ദേശീയപാത പൂർണമായും അടച്ചുകൊണ്ടാണ് നടപടികൾ ശക്തമാക്കിയത്. എറണാകുളം ഭാഗത്തുനിന്നുംവരുന്ന ഒരു വാഹനങ്ങളും കടത്തി വിടാതെയാണ് പൊലിസ് നടപടികൾ ശക്തമാക്കിയത്.

ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾ കരിക്കോട് ജംഗ്ഷനിൽ തടയുകയും മടക്കി അയയ്ക്കുകയും ചെയ്യുകയാണ്. ആംബുലൻസ് ഒഴികെയുള്ള ഒരു വാഹനങ്ങളും അതിർത്തി കടന്ന് നഗരത്തിലേക്ക് കടക്കാതിരിക്കാൻ പ്രധാന ജംഗ്ഷനുകളിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.

അഞ്ചാലുംമൂട്, കടവൂർ, മേവറം, അയത്തിൽ, കല്ലുംതാഴം എന്നിവിടങ്ങളിൽ പട്രോളിങ് സംഘത്തിന്റെയും ചീറ്റാ പൊലിസിന്റെയും സഹായത്തോടെ വാഹനയാത്രികർക്ക് ഉപദേശം നൽകി മടക്കി അയയ്ക്കുകയാണ്. ലോക്ക് ഡൗൺ നിർദ്ദേശം അനുസരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP