Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എറണാകുളം ജില്ലയിൽ കുടുതൽ നിയന്ത്രണങ്ങൾ; ചെല്ലാനം പഞ്ചായത്ത് പൂർണമായും അടയ്ക്കും; ആലുവ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കി; മരട് മാർക്കറ്റ് പ്രവർത്തിക്കുക കർശന നിയന്ത്രണങ്ങൾ പാലിച്ചെന്നും മന്ത്രി വി എസ് സുനിൽ കുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ എറണാകുളം ജില്ലയിൽ കുടുതൽ നിയന്ത്രണങ്ങൾ. ചെല്ലാനം പഞ്ചായത്ത് പൂർണമായും അടയ്ക്കും. ആലുവ മുൻസിപ്പാലിറ്റിയിലെ 13 വാർഡുകളും കണ്ടെയ്ന്മെന്റ് സോണുകളാക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കിൽ ആലുവ മുൻസിപ്പാലിറ്റി പൂർണമായും അടക്കുമെന്നും മന്ത്രി വി എസ്. സുനിൽകുമാർ പറഞ്ഞു.

മരട് മുൻസിപ്പാലിറ്റിയിലെ നാലാം ഡിവിഷനും കണ്ടെയ്ന്മെന്റ് സോൺ ആക്കും. വരാപ്പുഴ മത്സ്യ മാർക്കറ്റ്, ആലുവ മാർക്കറ്റ്, ചമ്പക്കര മാർക്കറ്റ് എന്നിവ അടക്കും. മരട് മാർക്കറ്റ് കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കു. എറണാകുളം മാർക്കറ്റ് ഉടൻ തുറക്കില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് ഒരാൾക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ല പൂർണമായും അടച്ചിടേണ്ട അവസ്ഥ നിലവിൽ ഇല്ലെന്നും പക്ഷെ സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഉള്ളവർ പുറത്തു പോവുകയോ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ ഘട്ടം ഘട്ടമായി പരിശോധന വർധിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.

ഇതിന് പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കൂടി പരിശോധന ആരംഭിക്കുമ്പോൾ സമൂഹ വ്യാപന സാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഏഴു പേരുടെ ഒഴികെ എല്ലാവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിവെന്നും മന്ത്രി പറഞ്ഞു. ഇത് വരെ 47953 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 0.9 ശതമാനം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ജില്ലയിൽ രോഗ വ്യാപന തോത് കൂടുതൽ ആണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മാനദണ്ഡങ്ങൾ അനുസരിച്ചു നിശ്ചിത കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP