Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗൺ നിലനിൽക്കുമ്പോൾ നെല്ല് കൊയ്യാൻ അതിഥി തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് കേന്ദ്രത്തിൽ നിന്നും; മലപ്പുറത്ത് നാലുപേരെ പൊലീസ് പിടികൂടി ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി

ലോക്ഡൗൺ നിലനിൽക്കുമ്പോൾ നെല്ല് കൊയ്യാൻ അതിഥി തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് കേന്ദ്രത്തിൽ നിന്നും; മലപ്പുറത്ത് നാലുപേരെ പൊലീസ് പിടികൂടി ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡൗൺ നിലനിൽക്കുമ്പോൾ നെല്ല് കൊയ്യാൻ അതിഥി തൊഴിലാളികളെ കൊണ്ടുവന്നത് തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് കേന്ദ്രത്തിൽനിന്നും. നാലുപേരെ പൊലീസ് പിടികൂടി ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ വില്ലുപുരത്തുനിന്നും കൊയ്ത്തിനായി തിരൂരങ്ങാടി വെഞ്ചാലി പാടത്തെത്തിയ നാലുപേരെയാണ് പൊലീസ് പിടികൂയത്. ഇവരെ എടപ്പാളിനടുത്തെ മാണൂരിലെ ഐസ്വലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നു രാവിലെയാണ് വില്ലുപുരം ജില്ലയിലെ ത്യാഗരാജപുരത്തുനിന്നും നാല് കൊയ്ത്തുയന്ത്രം പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ കൊയ്ത്ത് ജോലിക്കായി കൊടിഞ്ഞി വെഞ്ചാലിപ്പാടത്തെത്തിയത്. ഇവർ വില്ലുപുരത്തുനിന്നും വന്നവരാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിവരം പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയും ഇവർ കൊയ്ത്തിനായി ഇവിടെ എത്തിയിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് ഇവരെ തടഞ്ഞതിനെ തുടർന്ന് തിരികെ പോവുകയായിരുന്നു. ഏജന്റ് അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ എത്തിയതെന്നാണ് ഇവർ പറയുന്നത്. അതേ സമയം കോവിഡും ലോക്ഡൗണും കാരണം നെൽപാടങ്ങളിലേക്കിറങ്ങൻ മലയാളി കർഷകർ ഭയക്കുകയും മടിക്കുകയുമാണ്. ഇത്തരത്തിൽ തൊഴിലാളി ക്ഷാമം മൂലം എക്കർ കണക്കിന് നെൽപാടങ്ങൾ ഉണങ്ങാനും തുടങ്ങി. അവസാനം പൊന്നുംവിലകൊടുത്തുകൊയ്ത്തിനിക്കിയത് അതിഥി തൊഴിലാളികളെ. മാസങ്ങൾക്ക് മുമ്പ് കൃഷിയിറക്കി കൊയ്ത്തിന് പാകമായ നെൽപാടങ്ങളിൽ കൊയ്യാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയിൽ കർഷകർ വലയുകയാണ്.

കോവിഡ് 19വൈറസ് ബാധയെത്തുടർന്ന് തൊഴിലാളികളെയും, കൊയ്ത്ത് യന്ത്രവും കിട്ടാതായതോടെ ഉയർന്ന കൂലിനൽകിയാണ് അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പലയിടങ്ങളിലും കൊയ്ത്ത് ആരംഭിച്ചത്. പൊന്നാനി നഗരസഭയിലെ കുട്ടാടം പാടശേഖരത്തിലെ നാലേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത നെല്ല് തൊഴിലാളി ക്ഷാമം മൂലം ഉണങ്ങാൻ തുടങ്ങിയതോടെയാണ് കർഷകർ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന കൂലി നൽകി കൊയ്‌തെടുക്കാൻ തുടങ്ങിയത്. 5000 രൂപ ചെലവിൽ യന്ത്രമുപയോഗിച്ച് കൊയ്ത്തും മെതിയും കഴിയുന്ന പാടത്ത് ഒരാൾക്ക് 750 ന് മുകളിൽ ദിനംപ്രതി കൂലിനൽകിയാണ് കൊയ്ത്ത് നടത്തുന്നത്. നേരത്തെ 500രൂപ കൂലി നൽകിയിരുന്നിടത്താണ് നിലവിൽ 750രൂപക്കു മുകളിൽ കൂലി നൽകുന്നത്. പൊന്നാനി നഗരസഭയിലെ 6, 7 വാർഡുകളിലുള്ള പാടശേഖരത്ത് പ്രദേശവാസികളായ പുത്തനാഴിൽ അപ്പുണ്ണി, മേപ്പറമ്പത്ത് ശേഖരൻ, ഉക്കാണത്ത് പറമ്പിൽ രാഗേഷ്, പൊട്ടൻകുളങ്ങര മനോജ് എന്നിവരാണ് കൃഷിയിറക്കിയത്.120 മൂപ്പുള്ള വിത്തായതിനാൽ നാല് മാസം കഴിയുമ്പോഴാണ് കൊയ്‌തെടുക്കാനാവുക. കൊയ്ത്തിന് സമയമായപ്പോൾ കോവിഡ് 19നത്തുടർന്ന് ലോക് ഡൗൺപ്രഖ്യാപിച്ചതോടെയാണ് ജോലിക്കാരെ കിട്ടാതായത്. പൂർണ്ണമായും സാമൂഹിക അകലം പാലിച്ചാണ് കൊയ്ത്ത് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP