Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത മദ്യവിൽപ്പന ഒരാൾ പിടിയിൽ; പിടിയിലായത് വടുതല സ്വദേശി സോളമൻ; ഇയാളിൽ നിന്ന് പിടികൂടിയത് 6 ലിറ്റർ വിദേശ മദ്യം  

അനധികൃത മദ്യവിൽപ്പന ഒരാൾ പിടിയിൽ; പിടിയിലായത് വടുതല സ്വദേശി സോളമൻ; ഇയാളിൽ നിന്ന് പിടികൂടിയത് 6 ലിറ്റർ വിദേശ മദ്യം   

കൊച്ചി; വടുതലയിൽഅനധികൃത മദ്യവിൽപ്പന നടത്തിയ ഒരാൾ പിടിയിൽ. കൊതേരി റോഡിന് സമീപം പതിവായി അനധികൃത മദ്യ വിൽപ്പന നടത്തിവന്ന വടുതല കൊതേരി റോഡ്, കല്ല് വീട്ടിൽ ലോറൻസ് മകൻ ജോസഫ് സോളമൻ (37) നെ യാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

എല്ലാദിവസവും രാവിലെ 5 മണി മുതലായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ബാറുകളിലും മറ്റും അതിരാവിലെ നടത്തിയിരുന്ന അനധികൃത മദ്യ വിൽപ്പന എക്സൈസിന്റെ പരിശോധന മൂലം നിന്നതോടെ ഈ അവസരം മുതലാക്കിയാണ് സോളമൻ കച്ചവടം തുടങ്ങിയത്. മദ്യം വാങ്ങി ചെറിയ കുപ്പിയിലാക്കി കൂടിയ വിലക്ക് മറിച്ചു വിൽക്കുകയായിരുന്നു ഇയാളുടെ പതിവ്.

കൂലി പണിക്കാർ, ഓട്ടോ തൊഴിലാളികൾ അന്യ സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരാണ് ഇയാളിൽ നിന്നും സ്ഥിരമായി മദ്യം വാങ്ങിയിരുന്നത്.ധാരാളം പരാതികൾ വടുതല ഭാഗത്തു നിന്നും ഇയാൾക്കെതിരെ വന്നതിനെ തുടർന്നു പൊലീസ് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് മദ്യം വാങ്ങുന്നതിനായി ഇയാളെ സമീപിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 6 ലിറ്റർ വിദേശ മദ്യം പിടികൂടി. നോർത്ത് SI വിബിൻദാസ്, ഷാഡോ si വിപിൻ Scpo ഗിരീഷ്, ശ്രീകുമാർ, റെക്‌സിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP