Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിക്വർ ക്വിറ്റ് കേരള കാമ്പയിനുമായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി; ലക്ഷ്യം 10 ലക്ഷം ഒപ്പുകൾ സമാഹരിച്ച് മഹാ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും; മദ്യമുക്തമായ ഒരു നല്ല നാളേയ്ക്കായി നിങ്ങൾക്കും വോട്ട് ചെയ്യാം..

ലിക്വർ ക്വിറ്റ് കേരള കാമ്പയിനുമായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി; ലക്ഷ്യം 10 ലക്ഷം ഒപ്പുകൾ സമാഹരിച്ച് മഹാ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും; മദ്യമുക്തമായ ഒരു നല്ല നാളേയ്ക്കായി നിങ്ങൾക്കും വോട്ട് ചെയ്യാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്യം കേരളം വിടുക എന്ന പ്രചാരണവുമായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി. ആ​ഗസ്റ്റ് 15ന് തുടങ്ങിയ കാമ്പയിൻ ​ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് അവസാനിക്കുക. 10 ലക്ഷം ഒപ്പുകൾ സമാഹരിച്ച് മഹാ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയാണ് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്  മദ്യ വിരുദ്ധ ജനകീയ മുന്നണി. ലിക്കർ ക്വിറ്റ് കേരള എന്ന പേരിൽ ഒരു പ്രചരണവും ഓൺ ലൈൻ അഭിപ്രായ സമാഹരണവും നടത്തി കൊണ്ടിരിക്കുകയാണ് സംഘടന.

2020 ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ രണ്ട് വരെയാണ് കാമ്പയിന്റെ സമയ പരിധി. ലോക്ക് ഡൗൺ സമയത്ത് കേരളത്തിൽ മദ്യശാലകൾ അടഞ്ഞുകിടന്ന സമയം കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ ഓർമ്മിപ്പിച്ചാണ് സംഘടന കാമ്പയിൻ നടത്തുന്നത്. എന്നാൽ ഇളവുകൾ നൽകി ബാറുകൾ അടക്കം മദ്യ വിതരണ സംവിധാനങ്ങൾ യഥേഷ്ടം തുറന്നു കൊടുത്ത് മദ്യത്തിന്റെ കുത്തൊഴുക്ക് കുടുംബങ്ങളിൽ അസമാധാനവും സമൂഹത്തിൽ ഭയപ്പാടും വിതക്കുന്നു എന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. മദ്യമുക്തമായ ഒരു നല്ല നാളേയ്ക്കായി കേരളത്തിലെ വിദ്യാർത്ഥികളും യുവജനങ്ങളും മുതിർന്ന സമൂഹവും കൈ കോർക്കുന്ന ഈ ചരിത്രപരമായ സാമൂഹിക പോരാട്ടത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്താണ് പ്രചാരണം.

മത സാമുദായിക സംഘടന തലങ്ങളിലൂടെയും എല്ലാ സ്ഥാപനങ്ങൾ വഴിയും സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ വഴിയും വനിതാ കൂട്ടായ്മകൾ വഴിയും വ്യക്തി ബന്ധങ്ങൾ വഴിയും മറ്റു പ്രബുദ്ധ സംവിധാനങ്ങൾ വഴിയും ഷെയർ ചെയ്ത് എല്ലാ വിദ്യാർത്ഥികളേയും യുവജനങ്ങളേയും മുതിർന്നവരേയും കാമ്പയിനിൽ പങ്കെടുപ്പിക്കാനാണ് സംഘടന ശ്രമിക്കുന്നത്.
താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങൾക്കും വോട്ട് ചെയ്യാം..
http://keralacampaign.com/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP