Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും; മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കും; മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്ത് വർഷം കൊണ്ട് ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന അടിസ്ഥാന തയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മദ്യവർജ്ജനത്തിനും മദ്യത്തിനെതിരായ ബോധവത്കരണത്തിനും ഊന്നൽ നൽകിയായിരിക്കും മദ്യവർജ്ജനമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗാന്ധിസ്മാരക നിധിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ട് റിസർച്ച് ആൻഡ് ആക്ഷൻ ഗാന്ധിയൻ ചിന്തകളിലെ പുത്തൻ പ്രവണതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു മുഖ്യമന്ത്രി.

മദ്യത്തിനും ലഹരിക്കുമെതിരെ ഗാന്ധിജിയുടെ ചെറുത്തുനില്പാണ് സാമൂഹ്യരംഗത്തെ ഏറ്റവും വിപ്ലവകരമായ നടപടി. കഴിഞ്ഞ മൂന്നര വർഷത്തിനിടെ പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നിട്ടില്ല. 1982ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച എ.പി. ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാരായ നിരോധനവും ഇപ്പോൾ മദ്യനിരോധനവും ഏർപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ പി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.ജി. ജഗദീശൻ, നിംസ് സർവകലാശാല വൈസ് ചാൻസലർ ഡോ. ഫൈസൽഖാൻ എന്നിവർ പങ്കെടുത്തു.\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP