Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്പാദനച്ചെലവ് വർധിച്ചു; മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കമ്പനികൾ

ഉത്പാദനച്ചെലവ് വർധിച്ചു; മദ്യവില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കമ്പനികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്യവില പുതുക്കി നിശ്ചയിക്കണം എന്ന ആവശ്യവുമായി കമ്പനികൾ രം​ഗത്ത്. വില പുതുക്കി നിശ്ചയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ടെൻഡർ നടപടികൾ വൈകുന്നതോടെയാണ് മദ്യ കമ്പനികൾ വീണ്ടും രം​ഗത്തെത്തിയത്. വില പുതുക്കി നിശ്ചയിച്ചില്ലെങ്കിൽ മദ്യ വിതരണം നിർത്തേണ്ടി വരുമെന്ന് കമ്പനികൾ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള ഡിസ്റ്റലറീസ് ഇൻഡസ്ട്രിയൽ ഫോറവും ഡിസ്റ്റലറീസ് അസോസിയേഷനും ബെവ്കോ എംഡിക്ക് കത്ത് നൽകി.

മദ്യവില പുതുക്കി നിശ്ചയിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതാണ് ഇത്തരമൊരു കത്തുനൽകാൻ മദ്യകമ്പനികളെ പ്രേരിപ്പിച്ചത്. വില പുതുക്കി നിശ്ചയിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിലുള്ള മദ്യവിതരണം നിർത്തിവെക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. പുതിയ നിലപാട് മദ്യവിൽപനയെ സാരമായി ബാധിക്കും.

കഴിഞ്ഞ മെയ് മാസത്തിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. കോവിഡ് കാലമായതിനാൽ ടെൻഡർ തുറക്കുന്നത് വൈകുകയായിരുന്നു. ജൂലൈ 26 നാണ് പിന്നീട് ടെൻഡർ തുറന്നത്. 96 കമ്പനികളാണ് ഇതിൽ പങ്കെടുത്തത്. അതേസമയം കഴിഞ്ഞ തവണ പങ്കെടുത്ത 28 കമ്പനികൾ പങ്കെടുത്തിരുന്നുമില്ല. ജൂലൈ 26 ന് ടെൻഡർ തുറന്നെങ്കിലും ഇതുസംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല.

2017ലാണ് ഏറ്റവുമൊടുവിൽ മദ്യവില പുതുക്കി നിശ്ചയിച്ചത്. ഏഴ് ശതമാനം മാത്രമാണ് അന്ന് വർധനവ് വരുത്തിയത്. എന്നാൽ മദ്യനിർമ്മാണത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധിച്ചു, പാക്കിങ്ങിനും ഗതാഗതത്തിനും ചെലവേറിയെന്നും കമ്പനികൾ ബെവ്കോ എംഡിക്ക് നൽകിയ കത്തിൽ പറയുന്നു. നിലവിലെ നിരക്കിൽ മദ്യം തന്നാൽ അത് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കും. അതിനാൽ എത്രയും പെട്ടന്ന് വില പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP