Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവണ്ടിയിൽ നാഥനില്ലാതെ കിട്ടിയ പാഴ്‌സൽ ലഗേജുകളിൽ കണ്ടെത്തിയത് മദ്യവും ഹാൻസും; 19 കുപ്പി വിദേശമദ്യവും ആറ്കിലോ നിരോധിത പുകയില ഉത്പന്നങ്ങളും കിട്ടിയത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന്; എക്സൈസും ആർപിഎഫും ലഹരി പിടികൂടിയത് 'ഓപ്പറേഷൻ വിശുദ്ധി'യുടെ പരിശോധനയിൽ

തീവണ്ടിയിൽ നാഥനില്ലാതെ കിട്ടിയ പാഴ്‌സൽ ലഗേജുകളിൽ കണ്ടെത്തിയത് മദ്യവും ഹാൻസും; 19 കുപ്പി വിദേശമദ്യവും ആറ്കിലോ നിരോധിത പുകയില ഉത്പന്നങ്ങളും കിട്ടിയത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന്; എക്സൈസും ആർപിഎഫും ലഹരി പിടികൂടിയത് 'ഓപ്പറേഷൻ വിശുദ്ധി'യുടെ പരിശോധനയിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; തീവണ്ടിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ ലഗേജുകൾ തുറന്നപ്പോൾ കിട്ടിയത് മദ്യവുംഹാൻസും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം-ചെന്നൈ എഗ്മോർ എക്സ്പ്രസ്സിൽ നിന്ന് 19 കുപ്പി വിദേശ മദ്യവും ആറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടയത്.

ഓണാഘോഷക്കാലത്ത് എക്സൈസ് കമ്മീഷണർ എഡിജിപി ആനന്ദകൃഷ്ണന്റെ നിർദ്ദേശ പ്രകാരം 'ഓപ്പറേഷൻ വിശുദ്ധി' എന്ന പേരിൽ കർശന പരിരോധനയ്ക്ക് നിർദ്ദേശമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പാർസൽ ഓഫീസിലും ആർപിഎഫിന്റെ സഹായത്തോടെ എക്‌സൈസ് പതിവായി പരിശോധന നടത്തി വരികയാണ്. ഈ ലഹരിവേട്ട.കോഴിക്കോട് റെയിഞ്ച് എക്സൈസും ആർപിഎഫും ശനിയാഴ്ച രാവിലെ നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്.

ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ, എസ് ഐ .ഗ.ങ.നിശാന്ത്, എഎസ്‌ഐ അബ്ദുൾ ലത്തീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഒബി ഗണേശ്, സി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബിൻ.എസ്, ഷംസുദീൻ.എൻ, കോൺസ്റ്റബിൾ ദിനേഷ് ബാബു എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP