Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണ്ണ് മാഫിയയുമായി ബന്ധം; ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി എഎസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരെ

മണ്ണ് മാഫിയയുമായി ബന്ധം; ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി എഎസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ മണ്ണ് മാഫിയക്ക് ചോർത്തി നൽകിയ ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ. കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ എഎസ്ഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥരെയാണ് കമീഷണർ ആർ. ആദിത്യ സസ്‌പെൻഡ് ചെയ്തത്.

കുന്നംകുളം സ്റ്റേഷനിലെ എഎസ്ഐമാരായ ജോയ് തോമസ്, ഗോകുലൻ, സീനിയർ സി.പി.ഒ അബ്ദുൾ റഷീദ്, സി.പി.ഒമാരായ ഷിബിൻ, ഷജീർ, ഹരികൃഷ്ണൻ, എരുമപ്പെട്ടി സ്റ്റേഷനിലെ ഡ്രൈവർ നാരായണൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

പൊലീസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മണ്ണ് മാഫിയകൾക്ക് ചോർത്തിക്കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും അടക്കമുള്ള പരാതികൾ പൊലീസുകാർക്കെതിരെ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി അസി. കമീഷണർ നൽകിയ റിപ്പോർട്ടിലാണ് കമീഷണറുടെ നടപടി.

ആഴ്ചകൾക്ക് മുമ്പ് കുന്നംകുളം എസ്‌ഐ മണ്ണ് മാഫിയ സംഘത്തിലുൾപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഫോണിൽനിന്ന ലഭിച്ച വിവരങ്ങളിലാണ് അസി. കമീഷണർ അന്വേഷണം തുടങ്ങിയത്. ഇതിലാണ് പൊലീസുകാരുടെ മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയത്. മണ്ണ് മാഫിയ സംഘമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. തുടരന്വേഷണത്തിനും ശിപാർശയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP