Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിംഗായത്ത് മഠത്തിന്റെ നേതൃത്വത്തിലേക്ക് മുസ്ലിം സമുദായാംഗം; ലിംഗായത്ത് ആത്മീയാചാര്യൻ ബസവേശ്വരയുടെ ആശയങ്ങളെ ബഹുമാനിക്കുന്ന ദിവാൻ ഷരീഫ് മുല്ലയെ തെരഞ്ഞെടുത്തത് ഏകകണ്‌ഠേന

ലിംഗായത്ത് മഠത്തിന്റെ നേതൃത്വത്തിലേക്ക് മുസ്ലിം സമുദായാംഗം; ലിംഗായത്ത് ആത്മീയാചാര്യൻ ബസവേശ്വരയുടെ ആശയങ്ങളെ ബഹുമാനിക്കുന്ന ദിവാൻ ഷരീഫ് മുല്ലയെ തെരഞ്ഞെടുത്തത് ഏകകണ്‌ഠേന

സ്വന്തം ലേഖകൻ

ബെംഗളൂരു: ലിംഗായത്ത് മഠത്തിന്റെ നേതൃത്വത്തിലേക്ക് മുസ്ലിം സമുദായാംഗം. വടക്കൻ കർണാടകയിലെ ഗദഗിൽ പുതിയതായിവരുന്ന ലിംഗായത്ത് മഠത്തിന്റെ നേതൃത്വത്തിലേക്കാണ് മുസ്ലിം സമുദായത്തിൽപ്പെട്ട ദിവാൻ ഷരീഫ് മുല്ല (33) യെ തിരഞ്ഞെടുത്തത്. ലിംഗായത്ത് ആത്മീയാചാര്യൻ ബസവേശ്വരയുടെ ആശയങ്ങളെ ബഹുമാനിക്കുന്ന കുടുംബത്തിൽനിന്നുള്ള അംഗമാണ് ഇദ്ദേഹം.

അസുതി ഗ്രാമത്തിലെ മുരുഗരാജേന്ദ്ര കൊരണേശ്വര ശാന്തിധർമ മഠത്തിന്റെ മേധാവിയായാണ് ദിവാൻ ഷരീഫ് മുല്ല സ്ഥാനമേൽക്കുക. മഠത്തിനുവേണ്ടി രണ്ടേക്കർ സ്ഥലം ദിവാൻ ഷരീഫിന്റെ മാതാപിതാക്കളാണ് സംഭാവന ചെയ്തത്. 'എല്ലാവരും എന്നെ പിന്തുണച്ചു, ആരും എതിർത്തില്ല. ബസവയുടെ പഠനങ്ങൾ വളരട്ടെ' - ദിവാൻ ഷരീഫ് പറഞ്ഞു. ചിത്രദുർഗയിലെ ജഗദ്‌ഗുരു മുരുഗരാജേന്ദ്ര മഠത്തിന്റെ 361 ആശ്രമങ്ങളിലൊന്നാണ് ഗദഗിലെ ലിംഗായത്ത് മഠം. എതുസമുദായത്തിലുള്ള ആളെയും മേധാവിയാക്കുന്ന ശീലം ഗദഗിലെ ലിംഗായത്ത് മഠത്തിനുണ്ടെന്ന് പ്രദേശത്തെ കോൺഗ്രസ് നേതാവായ എച്ച്.കെ. പാട്ടീൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP