Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനം സ്തംഭിച്ചപ്പോൾ സർക്കാർ കാഴ്ചക്കാരായി നോക്കി നിന്നു; വീഴ്ചയെക്കുറിച്ച് അന്വേഷണം വേണം; മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

തലസ്ഥാനം സ്തംഭിച്ചപ്പോൾ സർക്കാർ കാഴ്ചക്കാരായി നോക്കി നിന്നു; വീഴ്ചയെക്കുറിച്ച് അന്വേഷണം വേണം; മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ആറുമണിക്കൂർ സ്തംഭിച്ചിട്ടും
സർക്കാർ യാതൊരു നടപടിയും എടുക്കാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ട് മാത്രമാണ് വിലപ്പെട്ട ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടാനിടയായത്്. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായി. താൻ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോളാണ് ഗതാഗത വകുപ്പ് മന്ത്രി ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നിട്ടും കൃത്യമായ ഒരു ഇടപടലും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കുഴഞ്ഞ വീണ് മരിച്ച കടകം പള്ളി സ്വദേശി സുരേന്ദ്രന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറ് മണിക്കൂർ തലസ്ഥാനനഗരിയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിക്കുന്ന നിലയുണ്ടായി. ഇത്രയും നേരം തലസ്ഥാന നഗരം സ്തംഭിക്കുക എന്നത് വളരെ ഗൗരവമുള്ള കാര്യം തന്നെയാണ്. കുട്ടികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെ എല്ലാ ജനങ്ങളും ബുദ്ധിമുട്ടിലാവുകയാണുണ്ടായത്്. കുഴഞ്ഞു വീഴുകയും പിന്നീട് മരിക്കുകയും ചെയ്ത സുരേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന ആംബുലൻസ് പോലും കടന്ന് പോകാൻ നന്നെ ബുദ്ധിമുട്ടി. വളരെ താമസിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുവന്നത്. അതുകൊണ്ടാണ് രക്ഷപ്പെടുത്താൻ കഴിയാതെ പോയത്്. വിലപ്പെട്ട ഒരു മനുഷ്യ ജീവനാണ് ഇവിടെ പൊലിഞ്ഞത്്. മരിച്ച ആളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം ചെയ്യണമെന്ന് മാത്രമല്ല ഈ അവസ്ഥയിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് ഉന്നത തല അന്വേഷണംനടത്തി കുറ്റക്കാർക്കതിരെ നടപടിയെടുക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP