Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എറണാകുളത്തു ഇടിമിന്നലേറ്റ് യുവതിയും കുട്ടിയും മരിച്ചു; അപകടം മുളന്തുരുത്തിക്ക് സമീപം വെട്ടിക്കലിൽ; ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്ക്

എറണാകുളത്തു ഇടിമിന്നലേറ്റ് യുവതിയും കുട്ടിയും മരിച്ചു; അപകടം  മുളന്തുരുത്തിക്ക് സമീപം വെട്ടിക്കലിൽ; ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അലക്സ് എന്നിവരാണ് മരിച്ചത്.

വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തിൽ വീടിന്റെ ചുമരിൽ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. ഏറെനാളിന് ശേഷമാണ് സംസ്ഥാനത്ത് വേനൽമഴ ശക്തമായത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ ശക്തമാകുമെന്നും 50 കിലോമീറ്ററിൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP