Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ആൻഡ്രൂ ജോനാഥാൻ; പൊലീസ് ആന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജോനാഥൻ; പത്രസമ്മേളനം തൽസമയം

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ആൻഡ്രൂ ജോനാഥാൻ; പൊലീസ് ആന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജോനാഥൻ; പത്രസമ്മേളനം തൽസമയം

കൊച്ചി: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ആൻഡ്രൂ ജോർദാൻ. ഈ വിഷയത്തിൽ ആൻഡ്രൂ ജോനാഥാൻ പത്ര സമ്മേളനം തുടരുകയാണ്.

സിബിഐ അന്വേഷണ ആവശ്യ ഹർജിയിൽ സർക്കാരിനും സിബിഐക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഭർത്താവ് ആൻഡ്രൂ ജോനാഥാന്നാണ് ഹർജി നൽകിയത്. ഹർജിയിൽ തീർപ്പുണ്ടാകും വരെ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സഹോദരി ഇൽസയ്‌ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തിൽ എത്തിയ ലിഗ പോത്തൻകോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് 2018 മാർച്ച് 14നാണ് ലിഗയെ കാണാതായത്. ഇൽസ പോത്തൻകോട് പൊലീസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി.

എന്നാൽ ഏപ്രിൽ 20ന് ലിഗയുടെ മൃതദേഹം തിരുവല്ലത്തെ ഒരു കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഉമേഷ്, ഉദയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആൻഡ്രൂവിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP