Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് പദ്ധതിയിൽ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി പാവങ്ങളെ വഞ്ചിക്കുന്നു; പാവങ്ങൾക്ക് വീട് വെക്കാനുള്ള തുകയുടെ 50 ശതമാനം കമ്മീഷൻ അടിച്ച സംസ്ഥാന സർക്കാർ രാജ്യത്തിന് അപമാനം; ഉത്തരകൊറിയൻ ഏകാധിപത്യ രീതിയാണ് പിണറായി പിന്തുടരുന്നതെന്നും കെ.സുരേന്ദ്രൻ

ലൈഫ് പദ്ധതിയിൽ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി പാവങ്ങളെ വഞ്ചിക്കുന്നു; പാവങ്ങൾക്ക് വീട് വെക്കാനുള്ള തുകയുടെ 50 ശതമാനം കമ്മീഷൻ അടിച്ച സംസ്ഥാന സർക്കാർ രാജ്യത്തിന് അപമാനം;  ഉത്തരകൊറിയൻ ഏകാധിപത്യ രീതിയാണ് പിണറായി പിന്തുടരുന്നതെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതിയിൽ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി പാവങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാവങ്ങൾക്ക് വീട് വെക്കാനുള്ള തുകയുടെ 50 ശതമാനം കമ്മീഷൻ അടിച്ച സംസ്ഥാന സർക്കാർ രാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലൈഫ് തട്ടിപ്പിനെതിരെ സംസാരിക്കുന്നവർ പാവങ്ങൾക്കെതിരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം കണ്ണടച്ച് ഇരുട്ടാക്കലാണ്. തട്ടിപ്പിന്റെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയായതുകൊണ്ടാണ് അതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം അസഹിഷ്ണുത കാണിക്കുന്നത്. ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാണിരിക്കുകയാണ്.

തന്നോട് ഏത് ചോദ്യം ചോദിക്കണം ആര് ചോദ്യം ചോദിക്കരുതെന്ന് മുഖ്യമന്ത്രി കൽപ്പിക്കുകയാണ്. ഉത്തരകൊറിയൻ ഏകാധിപത്യ രീതിയാണ് പിണറായി വിജയൻ പിന്തുടരുന്നത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ മോഹം നടക്കില്ല. വടക്കാഞ്ചേരി ലൈഫ് ഇടപാടിൽ കമ്മീഷനായി പോയ ഒൻപത് കോടി ആർക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അർഹതപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP