Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലൈഫ് മിഷൻ മൂന്നാംഘട്ട നിർമ്മാണങ്ങൾക്ക് തുടക്കം; വീട് ഒരുങ്ങുന്നത് 124 കുടുംബങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: ലൈഫ് മിഷന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുമ്പോൾ സഫലമാവുന്നത് 124 കുടുംബങ്ങളുടെ പ്രതീക്ഷകൾ. ജില്ലയിൽ അയ്യമ്പുഴ, കരുമാലൂർ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങളുടെ നിർമ്മാണ ഉത്ഘാടനം നടക്കുന്നത്.

ഭൂരഹിത ഭവന രഹിതരായിട്ടുള്ളവർക്കാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വീടൊരുക്കുന്നത്. പത്തു മാസങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ഗേജ് പ്രീ-ഫാബ്രിക്കേഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം.

487 ചതുരശ്ര അടി ആണ് ഓരോ വീടുകളുടെയും വിസ്തീർണം. 2 ബെഡ്റൂം, കുളിമുറി, അടുക്കള, ഹാൾ എന്നിവ അടങ്ങുന്നതാണ് ഓരോ വീടും. കൂടാതെ പ്രായമായവർക്കുള്ള പ്രത്യേക സ്ഥലങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഒരുക്കും. കുടിവെള്ള സൗകര്യം, മാലിന്യ നിർമ്മാർജനത്തിന് പ്രത്യേക സൗകര്യം എന്നിവയും സമുച്ചയങ്ങളിൽ നിർമ്മിക്കും.

അയ്യമ്പുഴ കുറ്റിപ്പാറയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 158 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമ്മിക്കുന്നത്. 26651 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീരണം. 44 കുടുംബങ്ങൾക്കുള്ള സൗകര്യം ഇവിടെ ഒരുക്കും. 6.29 കോടി രൂപ നിർമ്മാണ ചെലവിലാണ് കരുമാലൂർ ബ്ലോക്ക് പള്ളത്ത് 44 കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP