Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവാവിനെ ട്രാവലർ ഇടിച്ച്‌ കൊലപ്പെടുത്തിയയാൾക്ക്‌‌ ജീവപര്യന്തം; ലിജിജോൺ ഒരുലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ രണ്ട്‌ വർഷം കൂടുതൽ തടവനുഭവിക്കണം

യുവാവിനെ ട്രാവലർ ഇടിച്ച്‌ കൊലപ്പെടുത്തിയയാൾക്ക്‌‌ ജീവപര്യന്തം; ലിജിജോൺ ഒരുലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ രണ്ട്‌ വർഷം കൂടുതൽ തടവനുഭവിക്കണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്‌: യുവാവിനെ ട്രാവലറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൂരാച്ചുണ്ട്‌ സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജിജോൺ(46)നെയാണ്‌ കോഴിക്കോട്‌ ജില്ലാ സെഷൻസ്‌ ജഡ്‌ജ്‌ കെ എസ്‌ അംബിക ജീവപര്യന്തം ശിക്ഷിച്ചത്‌‌. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട്‌ വർഷം കൂടുതൽ തടവനുഭവിക്കണം. പിഴത്തുക വിനോബയുടെ കുടുംബത്തിന്‌ നൽകണമെന്നും വിധിയിൽ പറയുന്നു.

2013 ആഗസ്‌ത്‌ 20നാണ്‌ കേസിനാസ്‌പദമായ സംഭവം. ലിജി ജോൺ ഓടിച്ചുവന്ന ട്രാവലർ കൂരാച്ചുണ്ട്‌ കാളങ്ങാലിമുക്കിൽ വെച്ച്‌ വിനോബയുടെ നിർത്തിയിട്ട മോട്ടോർ സൈക്കിളിൽ ഇടിച്ച്‌ നിർത്താതെ പോയി. രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പം വിനോബ ട്രാവലിറനെ പിൻതുടർന്നു. ചക്കിട്ടപാറ നരിനടയിൽ വെച്ച്‌ ട്രാവലർ കണ്ടെത്തി.‌ വാഹനം നിർത്താതെ പോയതിനെ ഇവർ ചോദ്യം ചെയ്‌തു. ഈ സമയം അതിവേഗത്തിൽ മുന്നോട്ടെടുത്ത ട്രാവലിറനടിയിൽ വിനോബ കുടുങ്ങി. നിർത്താതെ റോഡിലൂടെ വിനോബയെ വലിച്ചിഴച്ചു. ചോരയിൽ കുളിച്ചുകിടന്ന വിനോബയെ ബാലുശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെരുവണ്ണാമുഴി പൊലിസാണ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന്‌ വേണ്ടി അഡീഷണൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ കെ റൈഹാനത്ത്‌ ഹാജരായി. കേസിൽ 25 സാക്ഷികളെ വിസ്‌തരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP