Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിൽ ബസുകൾ നിർത്തിയിട്ട് മിന്നൽ സമരം; 90 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

റോഡിൽ ബസുകൾ നിർത്തിയിട്ട് മിന്നൽ സമരം; 90 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന​ഗരത്തിൽ റോഡിൽ ബസുകൾ നിർത്തിയിട്ട് മിന്നൽസമരം നടത്തിയ 90 കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. തെളിവുസഹിതം പൊലീസ് റിപ്പോർട്ട് നൽകിയതിനാൽ നടപടിയുണ്ടാകാനാണ് സാധ്യത. ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബസുകൾ റോഡിൽ ഉപേക്ഷിച്ച് ഗതാഗതതടസ്സമുണ്ടാക്കിയതിനാണ് നടപടി.

കേന്ദ്രമോട്ടോർവാഹനനിയമപ്രകാരം സമരത്തിന്റെയോ പ്രതിഷേധത്തിന്റെയോ ഭാഗമായി പൊതുവാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് ഗതാഗതതടസ്സമുണ്ടാക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാം. മാർച്ച് നാലിനാണ് സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സമരം ചെയ്തത്. ബസുകൾ റോഡിൽ നിർത്തിയിട്ടതുകാരണം കിഴക്കേക്കോട്ടയിലും തമ്പാനൂരും നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിനിടെ ബസ് കിട്ടാതെ കിഴക്കേക്കോട്ട സ്റ്റാൻഡിൽ കുടുങ്ങിയ യാത്രക്കാരൻ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിക്കുകയുംചെയ്തു. പൊലീസ് റിപ്പോർട്ടുപ്രകാരമാണ് മോട്ടോർവാഹനവകുപ്പിന്റെ നടപടി. ഡ്രൈവർമാരിൽനിന്ന്‌ വിശദീകരണം വാങ്ങിയശേഷം നടപടി സ്വീകരിക്കും.

സംഭവത്തിൽ കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സമരം തടയുന്നതിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. സമരം തടയുന്നതിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് ഗതാഗത സെക്രട്ടറിയോട് റിപ്പോർട്ടുനൽകാനും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മരിച്ച സുരേന്ദ്രന്റെ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗങ്ങൾ തേടാമെന്നും കമ്മിഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP