Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എച്ചും എട്ടും മാത്രം പോരാ..! ലൈസൻസ് ടെസ്റ്റിൽ പുത്തൻ പരിഷ്‌കാരങ്ങൾ വരുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്; നടപ്പാക്കുന്നത് എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതി; ഡ്രൈവിങ് പരിശീലകർക്കും പരീക്ഷ നടത്തുന്ന എം വിഐ.മാർക്കും ശാസ്ത്രീയ പരിശീലനം; അഞ്ചു ദിവസം നീളുന്ന പരിശീനത്തിന്റെ ഫീസ് 6000രൂപ

എച്ചും എട്ടും മാത്രം പോരാ..! ലൈസൻസ് ടെസ്റ്റിൽ പുത്തൻ പരിഷ്‌കാരങ്ങൾ വരുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്; നടപ്പാക്കുന്നത്  എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതി; ഡ്രൈവിങ് പരിശീലകർക്കും പരീക്ഷ നടത്തുന്ന എം വിഐ.മാർക്കും  ശാസ്ത്രീയ പരിശീലനം; അഞ്ചു ദിവസം നീളുന്ന പരിശീനത്തിന്റെ ഫീസ് 6000രൂപ

മറുനാടൻ ഡെസ്‌ക്‌

എടപ്പാൾ:  എച്ചും  എട്ടും മാത്രം പഠിച്ചാൽ ലൈസൻസ് കിട്ടുന്ന കാലം കഴിയുന്നു. ടെസ്റ്റിൽ പരിഷ്‌കരണം വരുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. പകരം വാഹനത്തെക്കുറിച്ചുള്ള ധാരണയും നിരീക്ഷണപാടവവുമടക്കം വിലയിരുത്തി ലൈസൻസ് നൽകുന്ന രീതിയിലേക്ക് മാറും.

ഇതിനായി ഡ്രൈവിങ് പരിശീലനസ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും പരീക്ഷ നടത്തുന്ന എം വിഐ.മാർക്കും ശാസ്ത്രീയപരിശീലനം നൽകും. സംസ്ഥാനത്തെ 3500-ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകർക്ക് അഞ്ചുദിവസം വീതം നീളുന്ന വിദഗ്ധപരിശീലനമാണ് നൽകുന്നത്. ശാസ്ത്രീയ പരിശീലനം അഞ്ചു ദിവസം നീളുന്നതാ്ണ്. പുതിയ രീതി എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടുതന്നെ അറിയണം.

തിയറിക്കുശേഷം വാഹനത്തിലിരുത്തി ഓരോരുത്തർക്കും ശാസ്ത്രീയമായി വാഹനമോടിക്കുന്ന രീതി പഠിപ്പിക്കും. പരിശീലനത്തിന് 6000-രൂപയാണ് ഫീസ്. ഇതിൽ 3000 രൂപ റോഡ് സുരക്ഷാ നിധിയിൽനിന്ന് നൽകും. കൊല്ലം ജില്ലയിലെ 20 സ്‌കൂളുകളിലുള്ളവർക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ മലപ്പുറം ജില്ലക്കാർക്കാണ് പരിശീലനം.പരിശീലനം കഴിഞ്ഞിറങ്ങുന്നവർ ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ ഇവിടെനിന്ന് നൽകുന്ന കടുംനീല ഓവർകോട്ടും ബാഡ്ജും ധരിക്കണം.

പരിഷ്‌കരണങ്ങൾ

1 കമന്ററി ഡ്രൈവിങ്ങെന്ന പുതിയ രീതി ആവിഷ്‌കരിക്കും. കണ്ണുകളുടെ നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നിൽ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിക്കുന്നതാണ് ഈ രീതി.

2 കാണുന്നതിനു പകരം റോഡ് സ്‌കാനിങ് നടത്തും. മുന്നോട്ടോടിക്കുമ്പോൾ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്തി നിശ്ചിത എണ്ണത്തിലധികം തെറ്റുകൾ വരുത്തുന്നവരെ പരാജയപ്പെടുത്തും.

3 കണ്ണാടിനോക്കി വാഹനമോടിക്കുന്ന സംവിധാനം വാഹനം നിൽക്കുന്നതുവരെയും ക്ലച്ച് ചവിട്ടിയശേഷവും ബ്രേക്ക് ചെയ്യുന്നതുമാറ്റി പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിന് പ്രാധാന്യം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP