Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിചയക്കാർക്ക് പോലും നാരങ്ങ നൽകാതെ കച്ചവടക്കാർ; തൊട്ടാൽ പൊള്ളുന്ന വിലയുമായി ചെറുനാരങ്ങ കുതിക്കുന്നത് സർവകാല റെക്കോഡിലേക്ക്; ഒരു നാരങ്ങ വേണമെങ്കിൽ നൽകേണ്ടത് ഇരുപത് രൂപയിലധികം

പരിചയക്കാർക്ക് പോലും നാരങ്ങ നൽകാതെ കച്ചവടക്കാർ; തൊട്ടാൽ പൊള്ളുന്ന വിലയുമായി ചെറുനാരങ്ങ കുതിക്കുന്നത് സർവകാല റെക്കോഡിലേക്ക്; ഒരു നാരങ്ങ വേണമെങ്കിൽ നൽകേണ്ടത് ഇരുപത് രൂപയിലധികം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിചയക്കാർക്ക് ചെറുനാരങ്ങ വിൽക്കാതെ പച്ചക്കറി കച്ചവടക്കാർ. ഒന്നും രണ്ടും നാരങ്ങ ചോദിച്ചെത്തുന്നവരോട് കടക്കാർ പറയുന്ന മറുപടിയാണ് രസകരം. ഒരു നാരങ്ങ തന്നില്ലെങ്കിൽ നിനക്ക് ഇപ്പോൾ ചെറിയ വിഷമം തോന്നുമായിരിക്കും. പക്ഷേ, ഒരു നാരങ്ങ നൽകി അതിന്റെ വില വാങ്ങിയാൽ പിന്നൊരിക്കലും ഈ കടയിലേക്കേ വരില്ല!! കേരളത്തിലെ പല കമ്പോളങ്ങളിലും ചെറു കടകളിലും ഇതാണ് അവസ്ഥ. ചെറു നാരങ്ങയുടെ വില കേട്ടാൽ ആളുകൾ ഞെട്ടുന്ന അവസ്ഥ. സംസ്ഥാനത്തിന്റെ പലയിടത്തും ഒറ്റ നാരങ്ങയ്ക്ക് വില 22 രൂപ വരെയെത്തി. കിലോ 440 രൂപ വരെയാണ്.

കഴിഞ്ഞ മാസം ആദ്യവാരം കിലോയ്ക്ക് 75 - 80 രൂപയായിരുന്നത്. ഇതാണ് ഇപ്പോൾ സർവകാല റെക്കോഡിലേക്ക് കുതിക്കുന്നത്. കേരളത്തിൽ ഉത്പാദനം കുറവായതിനാൽ ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് സംസ്ഥാനത്തേക്ക് ചെറുനാരങ്ങ എത്തുന്നത്.വേനലിൽ ക്ഷീണമകറ്റാൻ ഡോക്ടർമാർ വരെ നാരങ്ങവെള്ളം നിർദേശിക്കുമ്പോഴാണു പോക്കറ്റിലൊതുങ്ങാത്ത വിധം നാരങ്ങ വില വർദ്ധിക്കുന്നത്. ഇത് ചെറുകിട ജ്യൂസ് കടക്കാരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.

വിവിധ കമ്പനികളുടെ ശീതള പാനിയങ്ങളും പരമ്പാരാഗത പാനിയങ്ങളും ലഭ്യമാണെങ്കിലും ഏറ്റവുമധികം വിൽക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്. ദാഹശമനത്തിന് എത്തുന്നവരോട് നാരങ്ങാവെള്ളമെില്ലെന്ന് കടക്കാർ പറയുന്നത് വരെയെത്തി കാര്യങ്ങൾ. തമിഴ്‌നാട്ടിൽ നിന്നുള്ള നാരങ്ങാ വരവ് നിലച്ചു. മഴ മാറിയതോട വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ചെറുതും വലുതുമായ രണ്ടിനം ചെറുനാരങ്ങകളാണ് വിപണിയിലുള്ളത്. ഇതിൽ വലുപ്പമേറിയതിനാണ് വില ഉയർന്നിരിക്കുന്നത്. വലുപ്പം കുറഞ്ഞ ചെറുനാരങ്ങയ്ക്കു മൊത്തവിപണിയിൽ 120-140 രൂപയായി വർധിച്ചു. തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെയും ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞതോടെ വില കുതിച്ചുയരുകയായിരുന്നു. തമിഴ്‌നാട്ടിലെ ചെറുനാരങ്ങയുടെ പുറംതോടിനു കട്ടി കൂടുതലായതിനാൽ കച്ചവടക്കാർക്കു പൊതുവെ താൽപര്യം കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP