Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുക്കറി ഷോ ചാനലിന്റെ വിജയത്തിന് പിന്നാലെ സബ്സ്‌ക്രൈബർ മീറ്റ് അപ്പുമായി ലക്ഷ്മി നായർ; ട്രിവാൻഡ്രം ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് 500ന് മുകളിൽ വീട്ടമ്മമാർ; കലാപരിപാടികളാലും പാചകവിശേഷങ്ങളാലും സമ്പന്നമായി ചാനൽ മീറ്റ് അപ്പ്

കുക്കറി ഷോ ചാനലിന്റെ വിജയത്തിന് പിന്നാലെ സബ്സ്‌ക്രൈബർ മീറ്റ് അപ്പുമായി ലക്ഷ്മി നായർ; ട്രിവാൻഡ്രം ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് 500ന് മുകളിൽ വീട്ടമ്മമാർ; കലാപരിപാടികളാലും പാചകവിശേഷങ്ങളാലും സമ്പന്നമായി ചാനൽ മീറ്റ് അപ്പ്

എം എസ് ശംഭു

തിരുവനന്തപുരം: കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി മുൻ പ്രിൻസിപ്പലുമൊക്കെയായ ലക്ഷ്മി നായർ. ലക്ഷ്മി നായരുടെ പുതിയ വ്‌ളോഗാണ് ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നത്. നിരവധി ഫോളോവേഴ്സാണ് യൂട്യൂബ് ചാനലിനുള്ളത്.വൈവിധ്യമാർന്ന വിഭവങ്ങൾ തന്നെയാണ് ലക്ഷ്മി നായരുടെ പാചകത്തിന്റെ സവിശേഷത. ഇപ്പോഴിതാ തന്റെ ചാനൽ ഫോളോവേഴ്സിനായി താരം ഫാമിലി മീറ്റ് അപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. ട്രിവാൻഡ്രം ക്ലബിൽ ഒരുക്കിയ സബ്സ്സക്രൈബേഴ്സ് ഫാമിലി മീറ്റ് അപ്പ് കലാപരിപാടികളാലും വിവിധ സെഷനുകളാലും സമ്പന്നമായിരുന്നു.

ട്രിവാൻഡ്രം ക്ലബിലാണ് ലക്ഷ്മി നായർ തന്റെ ചാനൽ മീറ്റ് അപ്പ് നടത്തിയത്. രാവിലെ പത്തോടെ ആരംഭിച്ച പരിപാടി വൈകിട്ട് മൂന്നോടെയാണ് അവസാനിച്ചത്. വിവിധ കലാപരിപാടികളും ടാസ്‌കുകളും പാചക സംബന്ധമായ ചോദ്യോത്തര വേളകളും നടത്തിയാണ് വിപുലവുമായ മീറ്റ് അപ്പ് സംഘടിപ്പിച്ചത്. രജിസ്ട്രേഷനടക്കമനുള്ള പരിപാടിയിൽ 500ന് മുകളിൽ ആളുകൾ പങ്കാളികളായി. ചോദ്യോത്തര വേളയിലെ വിജയികളെ ആദരിച്ചും സമ്മാനങ്ങൾ നൽകിയുമാണ് പരിപാടി കടന്നു പോയത്.

ഫോളോവേഴ്സിനോട് കുശലം പറഞ്ഞും അവരിലൊരാളായി മാറിയുമാണ് പരിപാടിയിൽ ലക്ഷ്മി സജീവമായത്. ലക്ഷ്മി നായർ എന്ന പേരിലുള്ള യൂട്യൂബ് ചിനലിൽ നിലവിൽ 3 ലക്ഷത്തിന് മുകളിൽ സബ്സ്‌ക്രൈബേഴ്സാണുള്ളത്. മില്യൻ കാഴ്ചക്കാരുമായിട്ടാണ് താരം ചാനൽയാത്ര തുടരുന്നത്. ലോ അക്കാദമി പ്രിൻസിപ്പലായി തുടരുമ്പോഴും പാചകവിദഗ്ധയായ ലക്ഷ്മി നായർ പുതിയ പുതിയ വിഭവങ്ങൾ കാണികൾക്കായി പരിചയപ്പെടുത്തുന്നുണ്ട്.

കൈരളി ടിവിയിലെ ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ എന്ന ഫുഡ് ആൻഡ് ട്രാവലോഗ് പ്രോഗ്രാമിലെ അവതാരികയായി എത്തിയാണ് ലക്ഷ്മി നായർ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് കൈരളി ടി.വിയിലടക്കം പാചകവിദഗ്ധയായും ജഡ്ജായും ഫ്രെയിമിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP