Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിഎസ് സി ഓഫീസ് ഉപരോധസമരക്കേസ്: കെ എസ് യു നേതാക്കൾ ജാമ്യമെടുത്തു; കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത് സംസ്ഥാന പ്രസിഡന്റ് അഭിജിത്തും നൂസുറും

പിഎസ് സി ഓഫീസ് ഉപരോധസമരക്കേസ്: കെ എസ് യു നേതാക്കൾ ജാമ്യമെടുത്തു; കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത് സംസ്ഥാന പ്രസിഡന്റ് അഭിജിത്തും നൂസുറും

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പിലും യൂണിവേഴ്‌സിറ്റി മാർക്ക് ദാനത്തിലും പ്രതിഷേധിച്ച് പട്ടം പി എസ് സി ഓഫീസ് ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ച കേസിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ള രണ്ടു കെ എസ് യു നേതാക്കൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒന്നാ പ്രതി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് , പതിനേഴാം പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂർ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. എല്ലാ വിചാരണ ദിനങ്ങളിലും കൃത്യമായി ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മജിസ്ട്രേട്ട് വിവീജ രവീന്ദ്രൻ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യ ബോണ്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. പ്രതികൾ ഏപ്രിൽ 16 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP