Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ രാജ്യത്തെ പൗരന്മാരായി ജനിച്ചവർക്ക് ഇവിടെ ജീവിക്കാൻ ആരുടെയും അനുമതി വേണ്ടെ; രാജ്യത്തെയും മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം: ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നീക്കവുമായി ലീഗിന്റെ തുടക്കം; കോഴിക്കോട് ബീച്ചിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

ഈ രാജ്യത്തെ പൗരന്മാരായി ജനിച്ചവർക്ക് ഇവിടെ ജീവിക്കാൻ ആരുടെയും അനുമതി വേണ്ടെ; രാജ്യത്തെയും മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം: ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നീക്കവുമായി ലീഗിന്റെ തുടക്കം; കോഴിക്കോട് ബീച്ചിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാജ്യത്തെ പൗരന്മാരായി ജനിച്ചവർക്ക് ഇവിടെ ജീവിക്കാൻ ആരുടെയും അനുമതി വേണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. രാജ്യത്തെയും മതനിരപേക്ഷതയെയും വെല്ലുവിളിക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം. പൗരത്വത്തിന്റെ പേരിൽ അസമിൽനിന്നു ലക്ഷങ്ങളെ പുറന്തള്ളാനുള്ള നീക്കത്തിനെതിരെ ലീഗ് ശക്തമായി സമരരംഗത്തുണ്ടാകും.

ലീഗ് 'ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ' ദേശീയ ക്യാംപെയ്‌നിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടത്തിയ പൗരാവകാശ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ചതിന്റെ രക്തക്കറ ഫാഷിസ്റ്റുകൾക്കു മായ്ച്ചു കളയാനാവില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ സഹിഷ്ണുതയും അഹിംസയുമായിരുന്നെങ്കിൽ അസഹിഷ്ണുത വിതയ്ക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പൗരാവകാശങ്ങൾക്കായി മതനിരപേക്ഷ ശക്തികളോടൊപ്പം ചേർന്നുള്ള പ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷനായി. ഡിഎംകെ എംഎൽഎയും ചെന്നൈ മുൻ മേയറുമായ എം.എ.സുബ്രഹ്മണ്യൻ, അസം പൗരത്വപട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥൻ അഹ്മദ് അജ്മൽ ഹഖ് , പി.വി.അബ്ദുൽ വഹാബ് എംപി, എംപി.അബ്ദുൽ സമദ് സമദാനി, കെ.എം. ഷാജി എംഎൽഎ, എം.കെ. മുനീർ എംഎൽഎ, സണ്ണി.എം.കപികാട്, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ പ്രസംഗിച്ചു.

റാലിയിൽ വിവിധ ജില്ലകളിൽനിന്നെത്തിയ അരലക്ഷത്തോളം ലീഗ് പ്രവർത്തകർ പങ്കെടുത്തു.എൻ.ഷംസുദ്ദീൻ എംഎൽഎ, എം.സി.മായിൻ ഹാജി, പി.കെ.കെ.ബാവ, സി.മോയിൻകുട്ടി, പി.എം.എ.സലാം, സി.പി.ചെറിയമുഹമ്മദ്, അബ്ദുറഹിമാൻ രണ്ടത്താണി, എം.എ.റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP