Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോവിഡ് രോ​ഗികളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെയും ലംഘനം; മഹാമാരിയെ പ്രതിരോധിക്കാൻ എന്ന പേരിൽ പിണറായി വിജയൻ നടത്തുന്നത് പൊലീസിനെ കൊണ്ട് തന്നെ സൈബർ കുറ്റകൃത്യം ചെയ്യിക്കുന്ന നടപടി; നിയമവിരുദ്ധമായ നീക്കമെന്ന് നിയമ വിദ​ഗ്ധരും

കോവിഡ് രോ​ഗികളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെയും ലംഘനം; മഹാമാരിയെ പ്രതിരോധിക്കാൻ എന്ന പേരിൽ പിണറായി വിജയൻ നടത്തുന്നത് പൊലീസിനെ കൊണ്ട് തന്നെ സൈബർ കുറ്റകൃത്യം ചെയ്യിക്കുന്ന നടപടി; നിയമവിരുദ്ധമായ നീക്കമെന്ന് നിയമ വിദ​ഗ്ധരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് രോ​ഗികളുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിന്റെയും ലംഘനം. കോവിഡ് പ്രതിരോധത്തിന്റെ പ്രത്യേക ചുമതല നൽകിയതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികളുടെയും ഫോൺ റെക്കോർഡുകൾ പൊലീസ് കൈവശപ്പെടുത്തിയ സംഭവമാണ് വിവാദമാകുന്നത്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് അനുസരിച്ച് രാജ്യസുരക്ഷ ഉൾപ്പടെയുള്ള ഗുരുതര പ്രശ്‌നങ്ങളിൽ മാത്രമേ പൗരന്റെ ഫോൺ റെക്കോർഡുകളും വിശദാംശങ്ങളും ശേഖരിക്കുവാൻ പാടുള്ളൂ. എന്നാൽ ഇതിന്റെ ന​ഗ്നമായ ലംഘനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ അനു​ഗ്രഹാശിസുകളോടും കൂടി കേരള പൊലീസ് ഇപ്പോൾ ചെയ്യുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്റ ടെലിഫോൺ രേഖകൾ അഥവാ സിഡിആർ കർശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കുകയായിരുന്നു. ബിഎസ്എൻഎലിൽ നിന്ന് രേഖകൾ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ ഇന്റലിജൻസ് എഡിജിപിയെയാണ്ചി ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിയത്. വോഡഫോണിൽ നിന്ന് രേഖകൾ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നതാണ്.

Stories you may Like

സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും, നടപടിയെടുക്കാനും നിയുക്തരായ പൊലീസിനെ കൊണ്ട് തന്നെ സൈബർ കുറ്റകൃത്യം ചെയ്യിക്കുന്ന നടപടിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കോവിഡ് രോഗികളുടെ കോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത് എന്നാണ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ല എവിടെയും പങ്കുവയ്ക്കില്ല. ഇക്കാര്യത്തിൽ അനാവശ്യആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് പൗരന്റെ സ്വകാര്യതക്ക് മേൽ സ്റ്റേറ്റിന്റെ കടന്നുകയറ്റമാണ് എന്ന് നിരവധി കേന്ദ്രങ്ങളിൽ നിന്നും ചണ്ടിക്കാട്ടുന്നു.

കോവിഡ് രോഗികളോട് സംസാരിക്കാനുള്ള തടസ്സങ്ങൾ മൂലമാണ് ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതെന്ന പൊലീസിന്റെ വിശദീകരണം ഇക്കാര്യത്തിൽ അംഗീകരിക്കാൻ പറ്റുന്നതല്ല. കോവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബലറാം കുമാർ ഉപാധ്യായ പറഞ്ഞിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നത്. കോൾ ഡീറ്റൈൽ റെക്കോർഡ് ശേഖരിക്കാനുള്ള തീരുമാനത്തിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറയുമ്പോഴും മുഖ്യ മന്ത്രി പറഞ്ഞതും അത് കേട്ട് പൊലീസ് ചെയ്യുന്നതും നാടിന്റെ സ്വന്തമെന്നു പറയുന്ന ചട്ടങ്ങളുടെ ലംഘനം തന്നെയാണ്.

സമ്പർക്കപ്പട്ടിക തയാറാക്കാനെന്ന പേരിലാണ് പൊലീസ് ഫോൺ വിവരങ്ങൾ ചോർത്തിയെടുത്ത് ശേഖരിക്കുന്നതെങ്കിലും, ഫോൺ രേഖകൾ പൊലീസ് ദുരുപയോഗം ചെയ്യുമെന്ന ആക്ഷേപം ആണ് ശക്തമായിരിക്കുന്നത്. ക്രിമിനൽ കേസിൽ പ്രതികളാകുന്നവരുടെയോ അന്വേഷണം നേരിടുന്നവരുടെയോ ഫോൺ വിശദാംശങ്ങളാണ് സാധാരണ നിലയിൽ പൊലീസിന് ശേഖരിക്കാം. അതേസമയം, രോഗിയായതിന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ദ്ധർ ഒന്നടങ്കം പറയുന്നത്.

നിയമവിരുദ്ധമായ നീക്കമാണിതെന്നും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിവിധ തലങ്ങളിൽ ആക്ഷേപം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. ആരോഗ്യ പ്രവർത്തകർക്ക് രോഗികളുടെ ഫോൺ നമ്പർ നൽകുന്നതും അവർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്ന പോലെ ഒരു സാധാരണ സ്വഭാവമല്ല ഇപ്പോഴുള്ള പൊലീസിന്റെ നടപടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP