Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റീ ബിൽഡ് കേരളയിൽ മലപ്പുറത്തെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കൽ; എട്ട് ജില്ലകളിൽ ഏറ്റവും കൂടുതൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ജില്ല മലപ്പുറം; മന്ത്രി വസതിയിലേക്ക് മാർച്ച് ചെയ്യാൻ മടിക്കില്ലെന്ന് മുസ്ലിം ലീഗ്; ജില്ലയിലെ 42 ലക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ് നടപടിയെന്നും ലീഗ് നേതാക്കൾ

റീ ബിൽഡ് കേരളയിൽ മലപ്പുറത്തെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കൽ; എട്ട് ജില്ലകളിൽ ഏറ്റവും കൂടുതൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ജില്ല മലപ്പുറം; മന്ത്രി വസതിയിലേക്ക് മാർച്ച് ചെയ്യാൻ മടിക്കില്ലെന്ന് മുസ്ലിം ലീഗ്; ജില്ലയിലെ 42 ലക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ് നടപടിയെന്നും ലീഗ് നേതാക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: റീ ബിൽഡ് കേരളയിൽ മലപ്പുറത്തെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കൽ. എട്ട് ജില്ലകളിൽ ഏറ്റവും കൂടുതൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലയാണ് മലപ്പുറം. മന്ത്രി വസതിയിലേക്ക് മാർച്ച് ചെയ്യാൻ മടിക്കില്ലെന്ന് മുസ്ലിം ലീഗ്. ജില്ലയിലെ 42 ലക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ് നടപടിയെന്നും ലീഗ്

പ്രളയ പുനരുദ്ധാരണത്തിന്നായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച റീ ബിൽഡ് കേരള എന്ന പദ്ധതിയിൽ മലപ്പുറം ജില്ലയെ പൂർണ്ണമായും തഴഞ്ഞ സംസ്ഥാന സർക്കാറിന്റെ നടപടി രാഷട്രീയ വിവേചനവും പകപോക്കലുമാണെന്നാണ് മുസ്ലിംലീഗ് മലപ്പുറം ില്ലാകമ്മറ്റി ആരോപിക്കുന്നത്. ഇത് ജില്ലയിലെ 42 ലക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നടപടി പുനഃപരിശോധിച്ച് ജില്ലയിലെ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുവാനും മുസ്ലിംലീഗ് മടിക്കില്ലെന്ന് ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി.

2018 ൽ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച 8 ജില്ലകളിൽ ഏറ്റവും കൂടുതൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലയാണ് മലപ്പുറം. മറ്റ് 7 ജില്ലകൾക്കും റോഡുകളുടെ പുനർനിർമ്മാണത്തിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ 478 കോടി രൂപ അനുവദിച്ച സർക്കാർ മലപ്പുറം ജില്ലക്ക് ഒരു രൂപ പോലും അനുവദിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമല്ലെങ്കിൽ മറ്റെന്ത് കാരണത്താലാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി വിശദീകരണം നല്ലണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കാരണം അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് 7 ജില്ലകളിലെ പ്രവൃത്തികളുടെ ലിസ്റ്റ് അംഗീകരിച്ച് തുടർ നടപടികൾക്കായി അയച്ച് കൊടുത്തിട്ടുള്ളത്.ഗവ :ഈ നിലപാട് പുനഃപരിശോധിച്ചില്ലെങ്കിൽ ജില്ലയിലെ പ്രാദേശിക ഭരണകൂടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്ന വിധവകൾ, ഭിന്നശേഷി ക്കാർ, വയോധികർ തുടങ്ങിയവരെ മസ്റ്ററിംഗിന്റെ പേരിൽ പീഡിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക, ട്രഷറിനിയന്തണം പിൻവലിച്ച് വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ.യു എ.ലത്തീഫ് ,എം കെ ബാവ ,പി .എ.റഷീദ്, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മായീൽ പി മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, പി.എ.ജബാർ ഹാജി, എം എം കുട്ടി മൗലവി, മുത്തുകോയ തങ്ങൾ, എ.കെ. മുഹമ്മദ് മുസ്തഫ, അഷ്‌റഫ് മടാൻ, ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, കണ്ണിയൻ അബൂബക്കർ ,കെ.കുഞ്ഞിമരക്കാർ, എംപി.അഷ്‌റഫ് ,അഡ്വ.ടി. കുഞ്ഞാലി, വെട്ടം ആലിക്കോയ, വി.മുസ്തഫ, എം.അലവി, പി പി സഫറുള്ള എം.സൈതെലവി, കെ.പി.അമീർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP