Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റീപ്പോളിങ് കഴിഞ്ഞിട്ടും കണ്ണൂരിൽ നിന്നും പരാതികൾ ശമിക്കുന്നില്ല; പർദ്ദയണിഞ്ഞ വോട്ടർമാരുടെയടുത്തുകൂടി കെ. സുധാകരൻ നടന്നു പോകുന്ന ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുവെന്ന് എൽഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

റീപ്പോളിങ് കഴിഞ്ഞിട്ടും കണ്ണൂരിൽ നിന്നും പരാതികൾ ശമിക്കുന്നില്ല; പർദ്ദയണിഞ്ഞ വോട്ടർമാരുടെയടുത്തുകൂടി കെ. സുധാകരൻ നടന്നു പോകുന്ന ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുവെന്ന് എൽഡിഎഫ്; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

രഞ്ജിത് ബാബു

കണ്ണൂർ: തെരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞിട്ടും കണ്ണൂരിൽ പരാതികൾ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരനെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇന്നലെ റീപോളിങ് നടന്ന പാമ്പുരുത്തിയിലെ 166 ാം നമ്പർ ബൂത്തിന് സമീപത്തെത്തിയാണ് സുധാകരൻ പെരുമാറ്റചട്ടം ലംഘിച്ചതെന്ന് എൽ.ഡി.എഫ് പരാതി നൽകിയത്. പർദ്ദയണിഞ്ഞ സ്ത്രീകൾ വോട്ട് ചെയ്യാൻ വരിനിന്നതിന് സമീപത്തു കൂടെ കെ. സുധാകരൻ നടന്നു പോകുന്ന ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിച്ച ശേഷം ചില കമന്റുകളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് എൽ.ഡി.എഫിന്റെ പരാതി.

മുഖാവരണം അണിഞ്ഞു കൊണ്ട് സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എം വിജയരാജന്റെ പ്രസ്താവന നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ട് എം വിജയരാജന്റേയും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടേയും ഭീഷണിക്ക് വഴങ്ങാതെ മുഖാവരണം ധരിച്ച് വോട്ട് ചെയ്യാൻ സ്ത്രീകൾ വരി നിൽക്കുന്നുവെന്ന കുറിപ്പോടുകൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പോളിങ് ബൂത്തിന്റെ നൂറ് മീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിന് കെ. സുധാകരൻ കൂട്ടുനിന്നുവെന്നുമാണ് എൽ.ഡി.എഫിന്റെ പരാതി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടർ മീർ മുഹമ്മദലിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കുമാണ് പരാതി നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP