Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല; തോറ്റ പാർട്ടിക്ക് ജയിച്ചവർ സീറ്റ് വിട്ടുകൊടുക്കണമെന്ന് പറയുന്നത് എന്ത് യുക്തി; ജോസിന് പാലാ നൽകാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് പീതാംബരൻ മാസ്റ്റർ; എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎം തീരുമാനം

പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല; തോറ്റ പാർട്ടിക്ക് ജയിച്ചവർ സീറ്റ് വിട്ടുകൊടുക്കണമെന്ന് പറയുന്നത് എന്ത് യുക്തി; ജോസിന് പാലാ നൽകാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് പീതാംബരൻ മാസ്റ്റർ; എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎം തീരുമാനം

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: എൻസിപി മത്സരിച്ച് ജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ. പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ല. ജയിച്ച പാർട്ടി, തോറ്റപാർട്ടിക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു. 'എ.കെ ശശീന്ദ്രൻ പറഞ്ഞിട്ടാണ് ഒറ്റപ്പെട്ട യോഗങ്ങൾ നടക്കുന്നതെന്ന് കരുതുന്നില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

പാല സീറ്റ് വിട്ടുകൊടുക്കില്ല. പാലായിൽ കഴിഞ്ഞ 20 വർഷംകൊണ്ട് ക്രമമായ സംഘടനാപ്രവർത്തനത്തിലൂടെ ശക്തിപ്പെടുത്തി വളർത്തിയെടുത്ത പാർട്ടിയാണിത്. കെഎം മാണിക്കെതിരെ വർഷങ്ങളായി മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ അവസാന തിരഞ്ഞെടുപ്പിൽ 4700 വോട്ടിനാണ് അദ്ദേഹം ജയിച്ചത്.

കെഎം മാണിയുടെ മരണത്തിന് ശേഷം നടന്നതിരഞ്ഞെടുപ്പിൽ എൻസിപി വിജയിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ ജയിച്ച പാർട്ടി, തോറ്റപാർട്ടിക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ല'-പീതാംബരൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, പാലാ സീറ്റിനെ ചൊല്ലി എൻസിപി മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്നാണ് സിപിഎം തീരുമാനം. എൽഡിഎഫിലിരിക്കെ, യുഡിഎഫുമായി എൻസിപി പിൻവാതിൽ ചർച്ചകൾ നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. സിപിഐ നിലപാടും ശരദ്പവാർ നടത്തുന്ന നീക്കങ്ങളുമാകും എൻസിപി എൽഡിഎഫ് ബന്ധത്തിൽ ഇനി നിർണായകമാവുക.എൻസിപി മുന്നണി വിട്ടാൽ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും.

കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. എകെ ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും എലത്തൂർ നൽകുന്ന കാര്യത്തിൽ ഉറപ്പില്ല. സിപിഎം ശക്തികേന്ദ്രത്തിൽ പ്രാദേശിക ഘടകങ്ങളുടെ വികാരവും സംസ്ഥാനനേതൃത്വം മുഖവിലക്കെടുക്കുന്നുണ്ട്. സിറ്റിങ് സീറ്റുകൾ ഉറപ്പിക്കാൻ ശരദ്പവാർ നേരിട്ട് സിപിഎം നേതൃത്വവുമായി ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.ആദ്യം മയത്തിൽ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ എൻസിപി മുംബയിൽ നടന്ന ചർച്ചകൾക്ക് ശേഷം പ്രതികരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP