Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെ കെ രമയെ അവഹേളിച്ച് ആഹ്ലാദപ്രകടനം; രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകന്റെ ചിത്രം വിവാദത്തിൽ

വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെ കെ രമയെ അവഹേളിച്ച് ആഹ്ലാദപ്രകടനം; രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകന്റെ ചിത്രം വിവാദത്തിൽ

കോഴിക്കോട്: വടകരയിലെ ആർഎംപി സ്ഥാനാർത്ഥി കെ കെ രമയെ അവഹേളിച്ചു നടത്തിയ തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനം വിവാദത്തിൽ. ചുവന്ന നൈറ്റി ധരിച്ച് രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

ചെങ്കൊടിയേന്തിയും തലയിൽ ചുവപ്പ് റിബൺ കെട്ടിയും ആഹ്ലാദപ്രകടനം നടത്തുന്ന നിരവധി പ്രവർത്തകരും ചിത്രത്തിലുണ്ട്. പൊതുസ്ഥലത്ത് നടന്ന പ്രകടനത്തിലാണ് സത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമുണ്ടായത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ച് തോറ്റ വനിതാ സ്ഥാനാർത്ഥിയെ പ്രതീകാത്മകമായി ഉമ്മവച്ചും ലൈംഗികമായി പീഡിപ്പിച്ചും മുസ്ലിം ലീഗ് നടത്തിയ വിജയാഘോഷം നേരത്തെ വൻ വിവാദമായിരുന്നു. വിജയാഘോഷം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിനും ഇടയാക്കി. വടകരയിലെ ആഹ്ലാദ പ്രകടനത്തിലെ സ്ത്രീവിരുദ്ധതക്കെതിരെയും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സി കെ നാണുവാണ് വടകരയിൽ വിജയിച്ചത്. 49211 വോട്ടുകൾക്കായിരുന്നു നാണുവിന്റെ ജയം. സ്വതന്ത്രയായി മത്സരിച്ച കെ കെ രമയ്ക്കു മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20504 വോട്ടുകളാണ് രമയ്ക്ക് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP