Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഫർ സോൺ ഉത്തരവ് ; തൃശൂരിലെ എൽഡിഎഫ് ഹർത്താൽ പൂർണം

ബഫർ സോൺ ഉത്തരവ് ; തൃശൂരിലെ എൽഡിഎഫ് ഹർത്താൽ പൂർണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ തൃശൂർ ജില്ലയിലെ പതിനൊന്ന് വില്ലേജുകളിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. പീച്ചി, ചിമ്മിനി, വാഴാനി വനമേഖയോട് ചേർന്ന പ്രദേശങ്ങളിൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

രാവിലെ പട്ടിക്കാട് സെന്ററിൽ എൽഡിഎഫ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഹർത്താൽ ആഹ്വാനം ചെയ്ത പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു ഗതാഗതവും തടസ്സപ്പെട്ടു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP