Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

തീപാറിയ പോരാട്ടത്തിന് ശേഷം തെല്ലൊന്നു വിശ്രമിച്ച് ഇന്നസെന്റ്; പരാജയ ഭീതി ഒട്ടുമില്ലാത്തതിന്റെ കാരണങ്ങൾ അനവധിയാണ്; വെള്ളിത്തിരയിൽ ചിരിപടർത്താൻ മാത്രമല്ല പാർലമെന്റിൽ ഇടപെടാനും നാട്ടിൽ വികസനം എത്തിക്കാനും കഴിഞ്ഞു എന്ന ആത്മവിശ്വാസവും കൈമുതൽ

തീപാറിയ പോരാട്ടത്തിന് ശേഷം തെല്ലൊന്നു വിശ്രമിച്ച് ഇന്നസെന്റ്; പരാജയ ഭീതി ഒട്ടുമില്ലാത്തതിന്റെ കാരണങ്ങൾ അനവധിയാണ്; വെള്ളിത്തിരയിൽ ചിരിപടർത്താൻ മാത്രമല്ല പാർലമെന്റിൽ ഇടപെടാനും നാട്ടിൽ വികസനം എത്തിക്കാനും കഴിഞ്ഞു എന്ന ആത്മവിശ്വാസവും കൈമുതൽ

മറുനാടൻ ഡെസ്‌ക്‌

ഇരിങ്ങാലക്കുട: തീപാറുന്ന വെയിലിൽ അതിനെക്കാൾ ചൂടേറിയ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഒന്നര മാസമായി കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു സ്ഥാനാർത്ഥികളും പ്രവർത്തകരും കാഴ്‌ച്ചവെച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിന് മത്സരിച്ചെന്നോ, ഞാനോ എന്ന ഭാവമായിരുന്നു ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥിയായ ഇന്നസെന്റിന്.

കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് തീർത്തും വിശ്രമിച്ച ദിവസം. കേരളത്തിലെ സ്ഥാനാർത്ഥികളിലെ ഏറ്റവും തിരക്കിട്ട പര്യടനങ്ങളിലൊന്നാണ് ഇന്നസെന്റ് നടത്തിയത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മൂന്നു തവണ തുറന്ന വാഹനത്തിൽ പൊതുപ്രചാരണം നടത്തി. റോഡ്ഷോകൾ, സമ്മേളനങ്ങൾ, വ്യക്തികളേയും സ്ഥാപനങ്ങളിലുമുള്ള സന്ദർശനങ്ങൾ എന്നിവയ്ക്ക് പുറമെയായിരുന്നു ഇത്.

മൊത്തം 1200-ലേറെ കേന്ദ്രങ്ങൾ പിന്നിട്ട സൂക്ഷ്മമായ പ്രചാരണം. നിൽക്കാനോ ഇരിക്കാനോ സമയമില്ലാത്ത പകലുകളും രാത്രികളും. അതുകൊണ്ട് വോട്ടെടുപ്പിന് പിറ്റേന്ന് ഇന്നച്ചൻ കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ തന്നെ വിശ്രമിച്ചു. ഇടയ്ക്ക് സിപിഎം, എൽഡിഎഫ് നേതാക്കളുമായി ഫോണിൽ സംസാരിച്ചപ്പോൾ മാത്രമാണ് തെരഞ്ഞെടുപ്പും രാഷ്ട്രീയവും വിഷയമായത്.

വോട്ടെടുപ്പിന് മുമ്പു തന്നെ ടെൻഷനൊന്നുമുണ്ടായിരുന്നില്ല, പിന്നെന്തിനാ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ടെൻഷൻ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം. എംപിയായി വൈകാതെ തന്നെ വികസന നിർദേശങ്ങൾ ക്ഷണിക്കുകയും എംപി ഫണ്ടിനു പുറമെ മറ്റ് പരമാവധി ശ്രോതസ്സുകളിൽ നിന്ന് ഫണ്ട് ലഭ്യമാക്കി അവയിൽ ഭൂരിപക്ഷവും നടപ്പാക്കുകയും ഇന്ത്യയിലാദ്യമായി അവ വിലയിരുത്താൻ സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തുകയും ചെയ്തു. റോഡ്, കുടിവെള്ളം, ആരോഗ്യരംഗം, സ്‌കൂൾ ബസ്സുകൾ, സ്മാർട്ക്ലാസ്റൂമുകൾ... ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വികസനമെത്താത്ത ഒരിടവും മണ്ഡലത്തിൽ ഇല്ലെന്നു പറയാം, അപ്പോൾ ജയിക്കുന്ന കാര്യത്തിൽ ടെൻഷൻ വേണോ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP