Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരോധനമില്ല മദ്യ ഉപഭോഗം കുറയ്ക്കും; എൻഡോസൾഫാൻ ദുരുതിബാധിതർക്ക് കൂടുതൽ സഹായം; ഇടത് മുന്നണിയുടെ കരട് പ്രകടന പത്രിക ഇങ്ങനെ

നിരോധനമില്ല മദ്യ ഉപഭോഗം കുറയ്ക്കും; എൻഡോസൾഫാൻ ദുരുതിബാധിതർക്ക് കൂടുതൽ സഹായം; ഇടത് മുന്നണിയുടെ കരട് പ്രകടന പത്രിക ഇങ്ങനെ

തിരുവനന്തപുരം: മദ്യനിരോധനമല്ല ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഇടതു മുന്നണി കരട് പ്രകടന പത്രിക. എൻഡോസൾഫാൻ ദുരുതിബാധിതർക്ക് കൂടുതൽ സഹായം നൽകുമെന്നും പത്രിക പറയുന്നു.

എന്നാൽ ഡോ. ടി.എം. തോമസ് ഐസക്ക് കൺവീനറായി തയാറാക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയതിനു ശേഷം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് ഇടതുമുന്നണി യോഗത്തിൽ ധാരണയായി. 21-നു പ്രകടന പത്രിക പ്രസിദ്ധീകരിക്കും.

സിപിഐ(എം) തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പഠന കോൺഗ്രസിൽ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അവതരിപ്പിച്ച വികസന കാഴ്ചപ്പാടുകളിലെ ഏറിയ അംശവും പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വികസനത്തിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനു ഭൂമി ഏറ്റെടുക്കുന്നതിനു പ്രത്യേക പദ്ധതിയടക്കം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടന പത്രികയ്ക്കാണ് ഇടതുമുന്നണി രൂപം കൊടുത്തിട്ടുള്ളത്.

ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ മേഖലയിൽ ഹൈടെക്ക് കൃഷിരീതിതന്നെയാണു പച്ചക്കറി ദൗർലഭ്യം പരിഹരിക്കാൻ ഏക പരിഹാരമാർഗമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP