Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവകേരള മാർച്ചു തുടങ്ങുന്ന ദിവസം ലാവ്‌ലിൻ കേസ് വീണ്ടും കോടതിയിൽ; സർക്കാർ സമർപ്പിച്ച ഉപഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

നവകേരള മാർച്ചു തുടങ്ങുന്ന ദിവസം ലാവ്‌ലിൻ കേസ് വീണ്ടും കോടതിയിൽ; സർക്കാർ സമർപ്പിച്ച ഉപഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് തുടങ്ങുന്ന ദിവസം ലാവ്‌ലിൻ കേസ് വീണ്ടും കോടതിയിൽ. പിണറായി വിജയനെയടക്കം കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ സർക്കാർ സമർപിച്ച ഉപഹർജിയാണു നാളെ കോടതി പരിഗണിക്കുക.

ജസ്റ്റിസ് പി.ഉബൈദിന്റെ ബെഞ്ചാകും ഈ ഹർജി പരിഗണിക്കുക. രാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിൻ എന്നും വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാർ നൽകിയത് വഴി ഖജനാവിന് നഷ്ടം വരുത്തിയെന്നും ഉപഹർജിയിൽ ആരോപിക്കുന്നു.

കൂടാതെ സിബിഐ കോടതി തെളിവുകൾ വേണ്ട രീതിയിൽ പരിഗണിക്കാതെയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നും, കീഴ്‌ക്കോടതിയുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.

നാളെ വൈകിട്ടു നാലിനാണ് നവകേരളമാർച്ച് കാസർകോട്ട് നിന്ന് ആരംഭിക്കുന്നത്. കേസിനുപിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢതന്ത്രമാണെന്ന് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത ഘട്ടത്തിൽ കുതന്ത്രം ഉപയോഗിക്കുകയാണ് മുഖ്യമന്ത്രിയെന്നും അതു നമ്മുടെ നാട്ടിൽ വിലപ്പോകില്ലെന്നും പിണറായി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP