Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലുണ്ടായ 65 ഉരുൾപൊട്ടലിൽ ഏറ്റവുമധികം എണ്ണം പാലക്കാട്; ആകെ 18 തവണ പാലക്കാട് ഉരുൾ പൊട്ടിയപ്പോൾ മലപ്പുറത്ത് 11 എണ്ണം; കനത്ത മഴയ്ക്ക് പിന്നാലെയുള്ള ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ ഭൂപടം

കേരളത്തിലുണ്ടായ 65 ഉരുൾപൊട്ടലിൽ ഏറ്റവുമധികം എണ്ണം പാലക്കാട്; ആകെ 18 തവണ പാലക്കാട് ഉരുൾ പൊട്ടിയപ്പോൾ മലപ്പുറത്ത് 11 എണ്ണം; കനത്ത മഴയ്ക്ക് പിന്നാലെയുള്ള ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ ഭൂപടം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വയസാകുന്ന വേളയിൽ നാം വീണ്ടുമൊരു മഴക്കെടുതിക്കും പ്രളയത്തിനും സാക്ഷിയാവുകയാണ്. മഴയൊന്ന് കുറഞ്ഞ് എല്ലാം സാധാരണ ഗതിയിലേക്ക് മടങ്ങി വരുന്ന വേളയിൽ നടുക്കുന്ന വിവരങ്ങളാണ് സർക്കാർ പുറത്ത് വിടുന്നത്. മഴക്കെടുതിയിൽ ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകളാണ് കേരളത്തിലുണ്ടായത്. ഇതിൽ ഏറ്റവുമധികം ഉരുൾപൊട്ടിയത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

18 ഉരുൾപൊട്ടലുകളാണ് പാലക്കാടുണ്ടായത്. മലപ്പുറത്ത് 11 ഉരുൾപൊട്ടലും ഇക്കുറിയുണ്ടായി.കേരള ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരശേഖരമനുസരിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റാണ് (കെഎസ്ആർഇസി) ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് കെഎസ്ആർഇസി പുറത്ത് വിട്ട ഭൂപടം. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്.

ഇത്തവണ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ അതേ പ്രദേശങ്ങളിൽ തന്നെയാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആർഇസി വഴി നടത്തുന്നുണ്ട്.

കെഎസ്ആർഇസിയുടെ കഴിഞ്ഞ വർഷത്തെ പ്രളയ ഭൂപടത്തിലെ ഫീൽഡ് ഡേറ്റയനുസരിച്ച് 270 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്നാണു കണക്ക്.ഇതിൽ ഇടുക്കിയിൽ മാത്രം ഏകദേശം നൂറ്റിഎൺപതിലധികം ഉരുൾപൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിൽ 17 ഇടത്തുമാണ് അന്നുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP