Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202216Tuesday

പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; യാത്ര നിരോധിച്ചു

പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; യാത്ര നിരോധിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. രാവിലെ എട്ടോടെ വലിയ പാറക്കഷ്ണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

ഇതോടെ, നൂറോളം കുടുംബങ്ങൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള റോഡ് അടഞ്ഞു. ഇവിടെ താമസിക്കുന്നവർ പുറത്തേക്ക് വരാനാകാത്ത അവസ്ഥയിലാണ്. മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകളായിട്ടും തടസ്സം നീക്കാൻ ശ്രമം തുടങ്ങിയിട്ടില്ല.

പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവിൽ നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി കൂടാതെ കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നു പ്രവർത്തിക്കില്ലെന്ന് തിരുവനന്തപുരം വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP