Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴ കനത്തതോടെ വയനാട്ടിലെ മേപ്പാടിയിൽ പലയിടത്തും ഉരുൽപൊട്ടൽ ഭീതി; മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടൽ; പരസരത്തു നിന്നും കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

മഴ കനത്തതോടെ വയനാട്ടിലെ മേപ്പാടിയിൽ പലയിടത്തും ഉരുൽപൊട്ടൽ ഭീതി; മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടൽ; പരസരത്തു നിന്നും കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മേപ്പാടി: വയനാട്ടിൽ മഴ കനത്തതോടെ പലയിടത്തും ഉരുൾപൊട്ടൽ ഭീതി. മേപ്പാിൽ മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് രാവിലെ ആറു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. ആർക്കും പരിക്കില്ല. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. ഒരു വീടും കുറേ സ്ഥലങ്ങളും ഒലിച്ചു പോയി.

കോളനിയിലെ കുടുംബങ്ങളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അധികൃതർ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിനിടയിൽ ഒരു വീട് ഒറ്റപ്പെട്ടു. കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തനിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുകയാണ്. തല്ലതണ്ണിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിൽ നിന്ന് കാർ ഒലിച്ചുപോകുകയായിരുന്നു.

ഏലപ്പാറ-വാഗമൺ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുഹൃത്തായ സെൽവനെ വീട്ടിൽ ഇറക്കിയിട്ട് അനീഷും മാർട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു. ഇടുക്കിയിലെ കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP