Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബസ്വത്ത് തട്ടിയെടുക്കാൻ മന്ത്രിപുത്രൻ ശ്രമിക്കുന്നു; സ്വന്തം ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല: ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണവുമായി വീട്ടമ്മ

കുടുംബസ്വത്ത് തട്ടിയെടുക്കാൻ മന്ത്രിപുത്രൻ ശ്രമിക്കുന്നു; സ്വന്തം ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല: ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണവുമായി വീട്ടമ്മ

കൊച്ചി: നിലമ്പൂർ നഗരസഭാ ചെയർമാനും ആര്യാടൻ മുഹമ്മദിന്റെ പുത്രനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വീട്ടമ്മ രംഗത്തെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരേക്കർ വരുന്ന സ്ഥലം തട്ടിയെടുക്കാൻ ആര്യാടൻ ഷൗക്കത്ത് ശ്രമിക്കുന്നു എന്ന ആരോപണമാണ് കലൂർ കീർത്തിനഗർ സ്വദേശി ഫാത്തിമ ബീവി ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാത്തിവ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു.

തനിക്ക് കുടുംബസ്വത്തായി ലഭിച്ച എട്ടേക്കർ എട്ട് സെന്റ് വരുന്ന സ്ഥലം ബലം പ്രയോഗിച്ച് ആര്യാടൻ ഷൗക്കത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണഅ ഫാത്തീമാ ബീവി ആരോപിക്കുന്നത്. കോടികൾ വിലമതിക്കുന്ന സ്ഥലം കൈയടക്കാനണ് മന്ത്രിപുത്രന്റെ ശ്രമമെന്നും ഇവർ ആരോപിച്ചു. മഞ്ചേരി സെഷൻസ് കോടതി ഉത്തരവ് ഉണ്ടായിട്ടും മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും നടപടി എടുക്കുന്നില്ല. ഇതിന് പിന്നിൽ ഉന്നത ഇടപെടലാണെന്നും ഫാത്തിമാ ബീവി ആരോപിച്ചു.

സ്വന്തം ഭൂമിയിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയിലാണിപ്പോൾ കാര്യങ്ങൾ. 2008 ഏപ്രിൽ 20ന് സ്വന്തം ഭൂമിയിൽ കയ്യേറ്റം നടന്നതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ അതിനെ ബലംപ്രയോഗിച്ചാണ് ഷൗക്കത്ത് നേരിട്ടത്. ഒപ്പമുണ്ടായിരുന്നവർ ഷൗക്കത്തിനെ അടിച്ചുവീഴ്‌ത്തി. ഇത് കേസായി അഞ്ചു പ്രതികളെ തടവിനും പിഴയടയ്ക്കാനും മഞ്ചേരി കോടതി ശിക്ഷിച്ചിരുന്നു. ഭൂമി ഫാത്തിമ ബീവിയുടേതാണെന്നു കോടതിവിധിയും വന്നിരുന്നു. എന്നിട്ടും ഗുണ്ടകളുടെ സഹായത്താൽ സ്വന്തം ഭൂമിയിൽ പ്രവേശനം നിഷേധിക്കുകയാണ് ഷൗക്കത്ത് ചെയ്യുന്നതെന്നാണ് ഫാത്തിമ പറയുന്നത്.

ഫാത്തിമ ബീവിയുടെ ഒരു ഏക്കറിലേറെ വരുന്ന ഭൂമിക്ക് പതിനഞ്ചു ലക്ഷം വില നിശ്ചയിച്ച് അതിനുപുറമെ വീടുവയ്ക്കാൻ രണ്ടു ലക്ഷം രൂപ വിധവകൾക്കുള്ള ധനസഹായ ഫണ്ടിൽ നിന്നും തരാമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. പകരം ഒരേക്കർ വരുന്ന ഈ ഭൂമി ആര്യാടൻ ഷൗക്കത്തിന്റെ ബിനാമികൾക്കു നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നിലമ്പൂർ നഗരമധ്യത്തിലുള്ള ഈ സ്ഥലം വിട്ടു നൽകാൻ താൻ തയ്യാറായില്ലെന്നും ഫാത്തിമ പറഞ്ഞു. കോടികൾ വിലവരുന്ന സ്ഥലം ചുളുവിലയ്ക്ക് തട്ടിയെടുക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്നും ഫാത്തിമ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP