Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് തിടുക്കത്തിലുള്ള തീരുമാനം; നടിമാർ രാജി വെച്ചത് വ്യക്തിപരമായ നിലപാട്; കോടതിയിലിരിക്കുന്ന കേസിൽ പ്രതികരിക്കാനില്ലെന്ന് ലാൽ; പ്രതികരിക്കേണ്ടത് ഭാരവാഹികളാണെന്ന് നടൻ ജയസൂര്യ

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തത് തിടുക്കത്തിലുള്ള തീരുമാനം; നടിമാർ രാജി വെച്ചത് വ്യക്തിപരമായ നിലപാട്; കോടതിയിലിരിക്കുന്ന കേസിൽ പ്രതികരിക്കാനില്ലെന്ന് ലാൽ; പ്രതികരിക്കേണ്ടത് ഭാരവാഹികളാണെന്ന് നടൻ ജയസൂര്യ

കൊച്ചി:നടിയെ അക്രമിച്ചകേസിൽ ശിക്ഷ അനുഭവിച്ച നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്ന് നടനും സംവിധായകനുമായ ലാൽ. നടിമാർ രാജിവെച്ചതും പ്രതിഷേധിക്കുന്നതും വ്യക്തിപരമായ നിലപാടുകളായതിനാൽ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ താൻ ഇല്ലെന്നും ലാൽ പറഞ്ഞു.പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ലാൽ പറഞ്ഞു. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ഔദ്യോഗിക ഭാരവാഹികൾ പ്രതികരിക്കട്ടെയെന്നും നടൻ ജയസൂര്യയും പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രണ്ട് പേരും.

അഭിപ്രായങ്ങൾ തുറന്ന് പറയാൻ പലരും മടിക്കുന്നുണ്ടെങ്കിലും അമ്മയിലെ പ്രതിസന്ധി താരങ്ങൾക്ക് അത്ര സുഖമുള്ള അനുഭവമല്ലെന്ന സൂചന തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന നടന്മാരുടെയും അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP