Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലക്ഷദ്വീപിലെ പുതിയ നീക്കങ്ങൾ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു; ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

ലക്ഷദ്വീപിലെ പുതിയ നീക്കങ്ങൾ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു; ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ലക്ഷദ്വീപിൽ നടപ്പാക്കുന്ന വിവാദ നടപടികൾ ദ്വീപുകാരുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് വിഷയത്തിൽ പാർട്ടിയുടെ ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മലപ്പുറം പാസ്‌പോർട് സേവാ കേന്ദ്രത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപിനെ രക്ഷിക്കുക, ബിജെപി അജൻഡകൾക്കെതിരെ പ്രതികരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുയർത്തിയായിരുന്നു പ്രതിഷേധം.

പി.വി.അബ്ദുൽ വഹാബ് എംപി, നിയുക്ത എംപി എംപി.അബ്ദുസ്സമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP