Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തലേന്ന് സ്വർണ്ണവുമായി കാമുകനൊപ്പം യുവതി മുങ്ങി; മാനഹാനിയിൽ അച്ഛന്റെ ആത്മഹത്യാ ശ്രമവും

വിവാഹത്തലേന്ന് സ്വർണ്ണവുമായി കാമുകനൊപ്പം യുവതി മുങ്ങി; മാനഹാനിയിൽ അച്ഛന്റെ ആത്മഹത്യാ ശ്രമവും

ഓച്ചിറ: വിവാഹത്തലേന്ന് യുവതി കാമുകനൊപ്പം മുങ്ങി. വിവാഹ ആവശ്യത്തിന് വീട്ടുകാർ വാങ്ങിയ സ്വർണ്ണവുമായാണ് സമർത്ഥമായി രക്ഷപ്പെട്ടത്. ക്ഷേത്രദർശനത്തിന് എന്ന പേരിൽ ബന്ധുവിനൊപ്പം പുറത്തിറങ്ങിയായിരുന്നു മുങ്ങൽ. മകളുടെ ഒളിച്ചോട്ട് വാർത്തയറിഞ്ഞ് അച്ഛൻ ആത്മഹത്യയ്ക്കും ശ്രമിച്ചു.

ഓച്ചിറ മഠത്തിൽ കാരാൺമ സ്വദേശി സോണിയ (19)ആണ് വിവാഹത്തലേന്ന് കാമുകനായ ഗുരുവായൂർ മതിലകംസ്വദേശി ഉമ്മറിനൊപ്പം മുങ്ങിയത്. മകളുടെ കല്ല്യാണത്തലേന്നുള്ള ഒളിച്ചോട്ടത്തിൽ മനംനൊന്ത് ആതമഹത്യാശ്രമം നടത്തിയ പിതാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സോണിയയും തഴവ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് ബന്ധുവായ സ്ത്രീയ്‌ക്കൊപ്പം ഓച്ചിറ ക്ഷേത്രത്തിൽ ദർശനത്തിനെന്ന വ്യാജേനയെത്തി യുവതി കാമുകനൊപ്പം കടന്നത്. വിവാഹത്തിന് വാങ്ങിയ സ്വർണവും യുവതി കൊണ്ടുപോയി. തൊഴാൻ പോയ യുവതിയെ ഏറെനേരമായിട്ടും കാണാതായതിനെ തുടർന്ന് ഓച്ചിറ പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാട് വിട്ടതാണെന്ന് സ്ഥിരീകരിച്ചത്. വൃശ്ചികോത്സവത്തിന് ഓച്ചിറയിൽ വച്ച് പരിചയത്തിലായ ഉമ്മറുമായി സോണിയ പ്രണയത്തിലായിരുന്നു.

വിവാഹത്തലേന്ന് സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യുവതി ഒളിച്ചോടിയ വിവരം അറിഞ്ഞ പിതാവ് തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ കണ്ടതിനാൽ രക്ഷപ്പെടുത്തി. പിന്നീട് വിഷം ഉള്ളിൽചെന്ന് അവശനിലയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP