Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചെത്തിയത് കാമുകനൊപ്പം കഴിയാൻ; ജീവിതം ഉല്ലാസകരമാക്കാൻ തെരഞ്ഞെടുത്തത് വാഹനമോഷണവും; രേഷ്മയേയും കാമുകനേയും കുടുക്കി പൊലീസും

ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചെത്തിയത് കാമുകനൊപ്പം കഴിയാൻ; ജീവിതം ഉല്ലാസകരമാക്കാൻ തെരഞ്ഞെടുത്തത് വാഹനമോഷണവും; രേഷ്മയേയും കാമുകനേയും കുടുക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹന മോഷണത്തിന് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും. ആറ്റിങ്ങൽ സ്വദേശി സുധീഷ് (27), പാലക്കാട് കുഴൽമന്ദം സ്വദേശി രേഷ്മ (25) എന്നിവരാണ് പിടിയിലായത്. വടക്കാഞ്ചേരി ചെറുതുരുത്തി സ്വദേശി നിയാസിന്റെ സ്‌കൂട്ടർ മോഷണംപോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ പിടിയിലായത്.

സ്‌കൂട്ടർ തിരുവനന്തപുരത്തേക്ക് കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മെഡിക്കൽ കോളജ് ഭാഗത്ത് അപരിചിതരായ ഒരു പുരുഷനും സ്ത്രീയും കറങ്ങിനടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലൂടെയാണ് മോഷണവിവരം തെളിഞ്ഞത്. വാഹന മോഷണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് ഉണ്ടായിരുന്നു.

രേഷ്മ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ശേഷം സുധീഷിനൊപ്പം ജീവിച്ചു വരികയായിരുന്നു. മെഡിക്കൽ കോളജ് എസ്‌ഐ ആർ.എസ്. ശ്രീകാന്ത്, എഎസ്‌ഐ പുഷ്പരാജ്, ഡബ്ല്യുസിപിഒ മെറ്റിൽഡ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP